Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുപ്രസിദ്ധ രോഗശാന്തി തട്ടിപ്പുകാരൻ വാഴമുട്ടം ബിനു പാച്ചറിന്റെ   പൈശാചിക കേന്ദ്രം അടച്ചുപൂട്ടുവാൻ ഹൈക്കോടതി ഉത്തരവ്. ഈ പൈശാചിക കേന്ദ്രത്തിനെതിരെ  സമീപവാസികളുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയതിനെത്തുടർന്ന് ഈ പൈശാചിക കേന്ദ്രം അടച്ചുപൂട്ടുവാൻ പഞ്ചായത്തും പത്തനംതിട്ട   ജില്ലാ കളക്ടറും  ഉത്തരവിട്ടിട്ടും ബന്ധപ്പെട്ട പോലീസ് അധികാരികൾ ആ ഉത്തരവ് നടപ്പാക്കിയില്ല.

ഇദ്ദേഹത്തിന്റെ  പൈശാചിക കേന്ദ്രം മൂലം സമീപവാസികൾക്ക് , കിടക്കപ്പൊറുതി ഇല്ലാത്ത  അവസ്ഥയായി.. പ്രകമ്പനം  കൊള്ളിക്കുന്ന
 തരത്തിലുള്ള  ശബ്ദ  കോലാഹലങ്ങൾ  നടത്തി  ഇവന്റെ  അമറൽ  മൂലമുള്ള ഗുരുതരമായ ശബ്ദ മലിനീകരണം, ഗതാഗതകുരുക്ക്, കിടപ്പുരോഗികളുടെ  മാനസിക  നിലത്തന്നെ  തകരാറിലാക്കുന്ന അവസ്ഥ ,   ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ നടക്കുന്ന വിവിധ ചൂഷണങ്ങൾ എന്നിവയൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാർ പരാതി നൽകിയത്.

എന്നാൽ വീണ ജോർജും ഉയർന്ന  റാങ്കിലുള്ള ഒരു ഉന്നത പോലീസ്ഉദ്യോഗസ്ഥന്റെ സഹായവും കൊണ്ടാണ് ജില്ലാ കളക്ടറുടെ ഉത്തരവുണ്ടായിട്ടുപോലും ഈ പൈശാചിക കേന്ദ്രം തുറന്നുപ്രവർത്തിച്ചുവന്നത് എന്ന്  നാട്ടുകാർ  ആരോപിക്കുന്നു.

ഇയാളുടെ പൈശാചിക കേന്ദ്രത്തിനെതിരെ i2i ന്യൂസ് നിരവധി വാർത്തകൾ നല്കികഴിഞ്ഞപ്പോൾ ഇയാൾക്കെതിരെ... സ്ത്രീപീഡനം, ലൈംഗികചൂഷണം, സാമ്പത്തിക തട്ടിപ്പുകൾ, ചാരിറ്റിയുടെ മറവിൽ നടത്തുന്ന തട്ടിപ്പുകൾ കള്ളപ്പണയിടപാടുകൾ , മത പരിവർത്തനം , അന്ധവിശ്വാസവും അനാചാരങ്ങളുടെയും മറവിൽ പണം തട്ടൽ, ആഭിചാരക്രിയകൾ തുടങ്ങിയവയിൽ ഇരകളായ നിരവധിപേരാണ് പരാതിയുമായി വന്നത്.

ഇയാൾ കുളനടയിൽ പാതിരാത്രിയിൽ പെണ്ണുപിടിക്കാൻ പോയപ്പോൾ ആ വീട്ടിൽ പൂട്ടിയിട്ടു എന്ന കാരണത്താൽ സിനു രാജൻ എന്ന യുവാവിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി ബിനു  പച്ചറിന്റെ സന്തതസഹചാരിയും ഡ്രൈവറുമായ രഞ്ജിത്ത് സി നായർ മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാപോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. അതിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്.

ഈ പരാതികളുടെയെല്ലാം പശ്ചാത്തലത്തിലാണ് പത്തനംതിട്ട സ്വദേശിനിയായ മിനി ഷാജി തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി യാതൊരു ലൈസൻസും രേഖകളുമില്ലാതെ പ്രവർത്തിക്കുന്ന ഈ പൈശാചിക കേന്ദ്രം എത്രയും വേഗം അടച്ചുപൂട്ടുവാൻ ജില്ലാഭരണകൂടത്തിനും പോലീസ് മേധാവിക്കും ഉത്തരവിട്ടത്.

വീണ ജോർജിന്റെ സഹോദരിയായ ദിവ്യ കുര്യാക്കോസായിരുന്നു ഈ കേസിലെ ഗവണ്മെന്റ് പ്ലീഡർ. സഹോദരി സംരക്ഷിക്കുന്ന കള്ളപ്പാച്ചർക്കെതിരെ ഒരക്ഷരം പോലും വീണയുടെ സഹോദരി കോടതിയിൽ ശബ്ദിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

Readers Comment

Add a Comment