Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോക്സോ കേസിൽ പ്രതിയായ ഫാ. ജോർജ് പടയാട്ടിലിനെ വീണ്ടും വികാരിയായി നിയമിച്ചു. അന്റോപുരം പള്ളിയിലാണ് വികാരിയായി നിയമനം . കഴിഞ്ഞ മാസം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച് അറസ്റ്റിലായ പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയൻ കത്തനാരും സ്ഥലമാറ്റ ലിസ്റ്റിലുണ്ട്. പൊതിയിലെ സാന്തോം ഭവൻ റെസിഡൻസിലാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.15 /10 /2022 ൽ എറണാകുളം അങ്കമാലി മേജർ അതിരൂപതയിലെ വൈദികരുടെ സ്ഥലമാറ്റ ലിസ്റ്റിലാണ് ഇരുവരുടെയും പേരുവന്നിരിക്കുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിലാണ് ജോസഫ് കൊടിയൻ കത്തനാരെ അറസ്റ്റുചെയ്തത്. എടമ്പാടം സെന്റ് തോമസ് പള്ളിയിലെ വൈദീകനായിരുന്നു ജോസഫ് കൊടിയന്‍. ഓഗസ്റ്റ് 11നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പള്ളിമേടയിലേക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന പള്ളിയ്ക്ക് സമീപത്തെ വീട്ടിലെ 14കാരന് നേരെയാണ് അതിക്രമമുണ്ടായത്. 

ഇടവേളകളിൽ പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ മൂന്ന് വിദ്യാർഥികളെയാണ് ഫാ. ജോർജ് പടയാട്ടിൽ പീഡിപ്പിച്ചത്. 
സംഭവത്തിൽ ഫാ. ജോർജ് പടയാട്ടിലിനെ അന്വേഷണവിധേയമായി സഭ സസ്‌പെൻഡ് ചെയ്തിരുന്നു. പീഡനത്തിന് ഇരയായവരിൽ ഒരു വിദ്യാർഥി അധ്യാപികയോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥി പരാതി ഉന്നയിച്ച വിവരം രേഖാമൂലം സര്‍ക്കാര്‍ നിയമസംവിധാനത്തില്‍ അറിയിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈനും, പോലീസ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തുകയായിരുന്നു. 

പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ വിദ്യാർ ഥികളെയാണ് സ്‌കൂൾ മാനേജർ കൂടിയായിരുന്ന കത്തനാർ   പീഡിപ്പിച്ചത്. 

സഭാനേതൃത്വത്തിലിരിക്കുന്നവർ ഇതിലും വലിയ കുറ്റവാളികളായതിനാൽ ഇത്തരം ചെറിയ കുറ്റവാളികൾക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊള്ളുവാൻ ഇവർക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത് . അതുകൊണ്ട് വിശ്വാസികൾ കുട്ടികളെ പള്ളികളിൽ അയക്കാതിരിക്കുകയോ , അയച്ചാൽ അതിനുവേണ്ടുന്ന മുൻകരുതലുകൾ എടുക്കുകയോ ചെയ്യേണ്ടതാണ്. 

Readers Comment

Add a Comment