Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:56 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എഫ്.സി.സി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യഗ്രഹ സമരം സമരമാരംഭിച്ചു. മാനന്തവാടി കാരക്കാമലയിലെ മഠത്തിന് മുന്നിലാണ് സത്യഗ്രഹം.

പൊതുവായ ഭക്ഷണം കഴിക്കാൻ അനുവദിക്കുക, പൊതുവായ പ്രാർത്ഥനാമുറി ഉപയോഗിക്കാൻ അനുവദിക്കുക , പൊതുവായ സന്ദർശക മുറി ഉപയോഗിക്കുവാൻ അനുവദിക്കുക, ടി വി , ഫ്രിഡ്ജ് , തേപ്പുപെട്ടി , തയ്യൽ മെഷീൻ മുതലായ പൊതുവായ ഉപകരണങ്ങൾ ഉപയോഗിക്കുവാൻ അനുവദിക്കുക, മഠത്തിനുള്ളിൽ എന്റെ കുളിമുറി , ശുചിമുറി എന്നിവയുടെ സമീപത്തും വരാന്തയിൽ ഞാൻ നടക്കുന്ന ഭാഗത്തുമായി ദുരുദ്ദേശത്തോടെ സ്ഥാപിച്ചിരിക്കുന്ന അഞ്ചു സെറ്റ് ക്യാമറകളും നീക്കം ചെയ്യുക തുടങ്ങിയവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യഗ്രഹ സമരമിരിക്കുന്നത്.

അതിനിടെ സത്യഗ്രഹമിരിക്കുന്ന സിസ്റ്റർ ലൂസിയെ ആക്രമിക്കാൻ  ഇടവകയിലെ രണ്ടു പേർ വരികയുണ്ടായി. മഠത്തിന്റെ കോമ്പൗണ്ടിൽ മദർ സുപ്പീരിയറിന്റെ  അനുവാദമില്ലാതെ പ്രവേശനമില്ല എന്ന് പറയുന്നിടത്താണ് ഈ രണ്ടുപുരുഷന്മാർ കയറിയിരിക്കുന്നത്.

ഇന്ത്യൻ നീതിന്യായ കോടതി സമക്ഷം സിസ്റ്റർ ലൂസി കളപ്പുര ബോധിപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി അവസാന തീർപ്പ് കൽപ്പിക്കുന്നത് വരെ സിസ്റ്റർക്ക് കാരയ്ക്കാമല FCC കോൺവെന്റിൽ തുടർന്ന് താമസിക്കാനും കാലങ്ങളായി സിസ്റ്റർക്കും സഹകന്യാസ്ത്രീകൾക്കുമായി മഠം അധികൃതർ അനുവദിച്ചിരിക്കുന്ന പൊതുവായ എല്ലാ ആനുകൂല്യങ്ങളും ഒരുപ്പോലെ ഉപയോഗിക്കാനും ബഹുമാനപ്പെട്ട മാനന്തവാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതി അനുവാദം നൽകിയിരിക്കുന്നതും ആണ്. എന്നാൽ കോടതിയുടെ ഈ നിർദ്ദേശത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് മഠം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സിസ്റ്ററെ ഏതു വിധേനയും മഠത്തിന് പുറത്ത് ആക്കുക എന്ന ഒരൊറ്റ ഉദ്ദേശത്തോടെ മാത്രമാണ് മഠം അധികൃതർ ക്രൈസ്തവികതയ്ക്ക് യാതൊരുവിധത്തിലും യോജിക്കാത്ത ഇത്തരം പ്രവർത്തനങ്ങൾ തുടരെത്തുടരെ നടത്തിക്കൊണ്ടിരിക്കുന്നത്. കോടതിയുടെ പ്രസ്തുത നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിട്ടുള്ളതുമാണ്. എന്നാൽ അവരുടെ ഭാഗത്തുനിന്നും അനുകൂലമായ യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ മഠം അധികൃതരുടെയും പോലീസിന്റെയും നടപടികളിൽ പ്രതിഷേധിച്ചാണ്  സത്യഗ്രഹ സമരം.

Readers Comment

Add a Comment