Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലുവ രാജഗിരി ഹോസ്പിറ്റലിൽ ICU ൽ കഴിയുന്ന മാർ ആന്റണി കരിയിലിനെ വീണ്ടും കാണാൻ കർദിനാൾ അലഞ്ചേരിയോ, മാർ ആൻഡ്രൂസ് താഴത്തോ ശ്രമിച്ചാൽ ഏത് വിധേനയും തടയുമെന്ന് അല്മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി മുന്നറിയിപ്പ് നൽകി. മാർ ആന്റണി കരിയിൽ എറണാകുളം അതിരൂപതയുടെ ചുമതലയിൽ നിന്ന് നീക്കിയിട്ടും ഒരു അസൂഖവും ഇല്ലാതെ പരിയാരം CMI ഹൌസിൽ കഴിയുകയായിരുന്നു. മാർ ആന്റണി കരിയിൽ എറണാകുളം അതിരൂപതയിലെ വിശ്വാസികൾക്കും വൈദികർക്കും എഴുതിയ ഓപ്പൺ ലെറ്റർ പിൻവലിക്കണമെന്ന ആവശ്യവുമായി അവിടെ ചെന്ന് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് ഭീഷണി മുഴക്കിയിരുന്നു. അതിനെ തുടർന്ന് മാർ ആന്റണി കരിയിൽ നെഞ്ച് വേദനയുമായി തൃശ്ശൂർ അമല മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു. അതിനു ശേഷവും രണ്ടു തവണ മാർ ആൻഡ്രൂസ് താഴത്ത് ഹോസ്പിറ്റലിൽ കരിയിൽ പിതാവിനെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം സന്ദർശിച്ചതിന് ശേഷം മാർ ആന്റണി കരിയിലിന്റെ ആരോഗ്യനില മോശമാവുകയും CRITICAL ICU ൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. അവിടെ തുടരുന്നത് കരിയിൽ പിതാവിന്റെ ജീവന് തന്നെ ഭീഷണി ആകും എന്ന് കുടുംബ അംഗങ്ങളും വിശ്വാസികളും അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ആലുവ രാജഗിരി CMI ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

ഇന്ന് മാർ ആന്റണി കരിയിലിനെ കാണാൻ മാർ ആൻഡ്രൂസ് താഴത്ത് ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞു അല്മായ മുന്നേറ്റം പ്രതിനിധികൾ മാർ താഴത്തിനെ നേരിൽ കാണുകയും ഹോസ്പിറ്റലിൽ പോയി കാണാൻ ശ്രമിക്കരുത് എന്ന് അറിയിക്കുകയും ചെയ്തു. മാർ ആന്റണി കരിയിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന ഈ അവസരത്തിൽ നിങ്ങൾ കണ്ടതിനു ശേഷം എന്തെങ്കിലും സംഭവിച്ചാൽ എറണാകുളം അതിരൂപതയിൽ കാലുകുത്താൻ ഒരു മെത്രാൻമാരെയും അനുവദിക്കില്ലെന്നും അല്മായ മുന്നേറ്റം അറിയിച്ചു. അതോടൊപ്പം കുറച്ചു കാര്യങ്ങൾ കൂടി വ്യക്തമായി അറിയിച്ചു. മാർ ആന്റണി കരിയിൽ പിതാവ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ ഈ അതിരൂപതയിൽ താമസിക്കും. ഇവിടെ എല്ലാ പരിപാടികളിലും പങ്കെടുക്കും. അതിന് ആവശ്യമുള്ള നടപടികൾ വത്തിക്കാനുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനം എടുക്കണമെന്ന് അറിയിച്ചു. തീരുമാനം ഉണ്ടായാലും ഇല്ലെങ്കിലും മാർ ആന്റണി കരിയിൽ എറണാകുളം അതിരൂപത അതിർത്തിക്കുള്ളിൽ തന്നെ താമസിക്കുമെന്നും അറിയിച്ചു. അത് തടുക്കാൻ ചങ്കൂറ്റം ഉള്ളവർ ഉണ്ടെകിൽ വരാമെന്ന് അല്മായ മുന്നേറ്റം പ്രതിനിധികൾ അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ അറിയിച്ചു. അല്മായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിൻ നേതൃത്വം നൽകി. ഇന്നലെ അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ മാർ ആന്റണി കരിയിലിന്റെ സ്വന്തം ഇടവക ദേവാലയത്തിൽ എറണാകുളം അതിരൂപതയിലെ മുഴുവൻ സംഘടനകളും സംയുക്തമായി പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു. ഇന്ന് എറണാകുളം അതിരൂപതയിലെ മുഴുവൻ ഇടവകകളിലും കരിയിൽ പിതാവിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു.

Readers Comment

Add a Comment