Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് കാരണം ഇന്ത്യയ്ക്ക് നഷ്ടമായത് 304 വൈദികരെയും 266 കന്യാസ്ത്രീകളെയുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിവൈൻ വേർഡ് സന്യാസസമൂഹത്തിന്റെ പ്രൊവിൻഷ്യാൾ ഫാ. പെട്രസ് കുലുവിന്റെ മരണത്തോടെയാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം 304 ആയത് . വൈദികരും കന്യാസ്ത്രികളും ഉൾപ്പെടെ ആകെ എണ്ണം 570 ആണ്.

ഓഗസ്റ്റ് 18 നാണ് ഫാ. പെട്രസ് കോവിഡ് ബാധിച്ചു മരണമടഞ്ഞത്. ഇന്ത്യൻ കറന്റ്‌സ് മാസികയുടെ ചീഫ് എഡിറ്ററും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. സുരേഷ് മാത്യുവാണ് കോവിഡ് മൂലം മരണമടഞ്ഞ വൈദികരുടെയും സന്യസ്തരുടെയും കണക്കുകൾ വെളിപ്പെടുത്തിയത്.

അതേസമയം 266 സന്യസ്തർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സേവനം ചെയ്യാൻ സന്നദ്ധരായ കൂടുതൽ മിഷ്ണറിമാരെ ആവശ്യമുള്ള സമയത്ത് ഇത്രയും ആളുകൾ മരണപ്പെട്ടത് ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണെന്നും ഇന്ത്യൻ കറന്റസ് എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിൽ ആഴ്ചതോറും പുറത്തിറങ്ങുന്ന മാസികയുടെ ചീഫ് എഡിറ്റർ കൂടിയായ അദ്ദേഹം വിശദീകരിച്ചു. വലിയ ആരോഗ്യ സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് ഭൂരിപക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. പലർക്കും ആദ്യ ഘട്ടത്തിൽ തന്നെ രോഗം എന്താണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും, മറ്റു ചിലർക്ക് വേണ്ടവിധത്തിലുള്ള ചികിത്സ ലഭിച്ചില്ലെന്നും ഫാ. സുരേഷ് മാത്യു കൂട്ടിച്ചേർത്തു.

2020 ഏപ്രിൽ മാസം മുതൽ മരണപ്പെട്ടവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നുണ്ടായിരുന്നു. 44 വൈദികരെ നഷ്ടപ്പെട്ട ജെസ്യൂട്ട് സമൂഹമാണ് കോവിഡ് പിടിപെട്ട് വൈദികർ ഏറ്റവും കൂടുതൽ മരണമടഞ്ഞ ഭാരതത്തിലെ കോൺഗ്രിഗേഷനുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. സലേഷ്യൻ സമൂഹത്തിന് 17 വൈദികരെയാണ് നഷ്ടപ്പെട്ടത്. ഡിവൈൻ വേർഡ് സൊസൈറ്റിയുടെ 16 വൈദികരും മരണപ്പെട്ടു. മദർ തെരേസ സ്ഥാപിച്ച മിഷ്ണറി ഓഫ് ചാരിറ്റിക്ക് 23 സന്യസ്ഥരെയാണ് കോവിഡ് മൂലം നഷ്ടപ്പെടുന്നത്. സിഎംസി കോൺഗ്രിഗേഷനിലെ 12 അംഗങ്ങൾ മരണപ്പെട്ടുവെന്നും ഫാ. സുരേഷ് പറയുന്നു. കോവിഡ് ആരംഭിച്ചപ്പോൾ മരണപ്പെട്ട വൈദികരുടെയും സന്യസ്തരുടെയും കണക്കുകൾ ഉൾപ്പെടാത്ത സാഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

Readers Comment

Add a Comment