Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:05 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കട്ടച്ചിറയിൽ വിശ്വാസികളുടെ വൻ പ്രതിഷേധം. ഇടവക അംഗങ്ങളെ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നും തടസപ്പെടുത്തരുതെന്നും, പള്ളി മാനേജിങ് കമ്മിറ്റിക്കും ട്രസ്റ്റിക്കും തടസം കൂടാതെ പ്രവർത്തിക്കാമെന്നും, പള്ളിയുടെയും ഗേറ്റിന്റെയും താക്കോലുകൾ ഇടവക ട്രസ്റ്റിയ്ക്ക് നൽകണമെന്നുമുള്ള കോടതി വിധി നിലനിൽക്കേ, കട്ടച്ചിറ പള്ളിയുടെ വാതിലുകൾ ചവിട്ടി പൊളിച്ച്, പതാകകൾ കത്തിച്ച്, പള്ളിയുടെയും, കെട്ടിടത്തിന്റെയും ശിലാഫലകങ്ങൾ തകർത്ത്, വിശുദ്ധന്മാരുടെ ചിത്രങ്ങൾ എടുത്ത് ദൂരെയെറിഞ്ഞ് അന്യായമായി പള്ളി പിടിച്ചെടുത്തതിന്റെ മൂന്നാമത് വാർഷികം ആഘോഷിക്കുവാൻ എത്തുന്ന ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം കാതോലിക്കായുടെയും കൂട്ടാളികളുടെയും കിരാത നടപടിക്കെതിരെ കട്ടച്ചിറയിലെ യാക്കോബായ വിശ്വാസികൾ ഇന്ന് രാവിലെ 6:30 മുതൽ പ്രതിഷേധ ദിനം ആചരിക്കുന്നു.


നാമമാത്രമായ വിശ്വാസികൾ മാത്രമാണ് കട്ടച്ചിറയിൽ ഉള്ളത്. എന്നാൽ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിനിടയിലും പ്രശ്നം കൂടുതൽ വഷളാക്കുവാൻ സങ്കീർണ്ണമാക്കുവാനും മത്തായി മൂന്നാമൻ തന്നെ ഇന്നവിടെ നേരിട്ട് എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ വിശ്വാസികൾ എത്തുന്നതിന് മുൻപുതന്നെ ആയിരക്കണക്കിന് പോലീസുകാരെയാണ് സർക്കാരിന്റെ സഹായത്തോടുകൂടി മത്തായി മൂന്നാമന് സുരക്ഷയൊരുക്കുവാൻ വേണ്ടി വിന്യസിച്ചിരിക്കുന്നത്.

പള്ളിപിടിച്ചടക്കാനും പള്ളിക്ക് കാവൽ നിൽക്കാനും മതമേലധ്യക്ഷന്മാർക്ക് സുരക്ഷയൊരുക്കാനും കഴിയില്ല എന്ന് പോലീസ് അസോസിയേഷൻ പറഞ്ഞിരുന്നുവെങ്കിൽ പോലും പൊലീസുകാരെ തന്നെ സർക്കാരിന്റെ നിർദ്ദേശമനുസരിച്ച്  പൊലീസുകാരെ തന്നെ ഇറക്കി യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധവീര്യത്തെ അടിച്ചമർത്തുവാനായിട്ട് ശ്രമിക്കുകയാണ്. എങ്കിലും വിശ്വാസികൾ വർദ്ധിതവീര്യത്തോടെ കട്ടച്ചിറയിലെ പോരാളികളായ വിശ്വാസികൾ അവിടെ നിലയുറപ്പിച്ചിരിക്കുകയാണ്.

 

Readers Comment

Add a Comment