Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഡൽഹി - ബാംഗ്ലൂർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപോലിത്ത വിടവാങ്ങി. കോയമ്പത്തൂർ കുപ്പുസ്വാമി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി ചികിത്സയിലായിരുന്നു. കബറടക്കം പിന്നീട് നടക്കുമെന്ന് അറിയിച്ചു. തൃശ്ശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ് മെത്രാപ്പോലീത്ത.
കുന്നംകുളം പെങ്ങാമുക്കിൽ പുലിക്കോട്ടിൽ വൈദിക കുടുംബത്തിൽ 1963 നവംബർ 12 ന് പരേതനായ പി സി ചാക്കോയുടെയും സലോമി ചാക്കോയുടെയും മകനായി ജനിച്ചു. പ്രഗത്ഭരായ പല പുരോഹിതന്മാരും പണ്ഡിതരായ വൈദികരും മുൻകാലങ്ങളിൽ ഈ കുടുംബത്തിൽ ഉണ്ടായിരുന്നു.
മദ്രാസ് സർവകലാശാലയിൽ നിന്ന് ബിഎ ഇംഗ്ലീഷ് സാഹിത്യം. MSOT മുളന്തുരുത്തി.സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം. ,കൊൽക്കത്ത ബിഷപ്സ് കോളേജിൽ നിന്ന് ബിഡി, എം.ടി. ബാംഗ്ലൂരിൽ നിന്ന് കരസ്ഥമാക്കുകയും ചെയ്തു.
1990-ൽ, കേരളത്തിന് പുറത്തുള്ള മുൻ മെത്രാപ്പോലീത്തയും മലങ്കര സെമിനാരിയിലെ റസിഡന്റ് ബിഷപ്പുമായിരുന്ന പരേതനായ മോർ തെയോഫിലോസ് തോമസിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ സെക്രട്ടറിയായി ചേർന്നു. അതേ വർഷം ഉദയഗിരിയിലെ മലങ്കര സിറിയൻ ഓർത്തഡോക്‌സ് സെമിനാരിയിൽ ദൈവശാസ്ത്രത്തിൽ വിദ്യാർത്ഥിയായി ചേരുകയും 1993-ൽ കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്തു.
23.67°C








