Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തികാട്ടിയുള്ള ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം രണ്ടാം ദിനം പിന്നിടുകയാണ്. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരമാണ് നടക്കുന്നത്. പൂവാർ, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നത്. 31ആം തീയതി വരെ സമരം തുടരാനാണ് തീരുമാനം. അടുത്ത തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തും എന്നാണ് അറിയിപ്പ്.

അതിനിടെ തീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ സഭ നടത്തുന്ന സമരത്തെ തുടർന്ന് വിഴിഞ്ഞം അദാനി തുറമുഖ നിർമാണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സമരം ഇന്നും ശക്തമായി തുടരും. തുറമുഖ നിർമ്മാണത്തിന്റെ കവാടത്തിലാണ് അനിശ്ചിതകാല രാപ്പകൽ സമരം നടക്കുന്നത്. ഉപരോധം ശക്തമായതോടെയാണ് നിർമാണം നിർത്തിവെച്ചത്. സമരത്തിൻറെ നാലാം ഘട്ടമായിട്ടാണ് തുറമുഖം ഉപരോധിച്ചത്.

അതേസമയം വിഴിഞ്ഞം തുറമുഖത്തിൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. 7 വർഷമായി ഭവരനരഹിതരായി കഴിയുന്നവർക്കും പുനരധിവാസം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു. മുട്ടത്തറ വില്ലേജിൽ 17.5 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിൻറെ  നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ  കഴിയില്ല,കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി. തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്നലെ കരിദിനം ആചരിച്ചു.

അതിനിടെ തിരുവനന്തപുരം തീരമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കൊല്ലം ലത്തീൻ രൂപതയും രംഗത്ത് എത്തി. ദീപം തെളിയിച്ചുകൊണ്ടായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. കൊല്ലത്തേത് സൂചന സമരം മാത്രമാണെന്ന് ബിഷപ്പ് പോൾ ആൻ്റണി മുല്ലശേരി പറഞ്ഞു. വരാപ്പുഴ അതിരൂപതയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ കുർബാനയ്ക്ക് ശേഷം തീരപ്രദേശത്തെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയ‍ർത്തി. വികസനം എന്ന  ഓമനപ്പേരിൽ മൽസ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം.

ലത്തീൻ സഭയുടെ ആവശ്യങ്ങൾ ഇവയൊക്കെയാണ് ;

രൂക്ഷമായ കടലേറ്റവും തീരം കടൽ എടുക്കുന്നതു മൂലവും നിരവധി പേരാണ് ഭവനരഹിതരായത്. വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം ആരംഭിച്ചതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥയ്ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികളും ലത്തീൻ രൂപതയും പറയുന്നത്.

ഉടൻ നടപ്പാക്കാനുള്ള ഏഴ് ആവശ്യങ്ങളാണ് അതിരൂപത സർക്കാരിന് മുന്നിൽ മുന്നോട്ടുവെക്കുന്നത്.
1. വീടും സ്ഥലവും നഷ്ടപ്പെട്ട‌വർക്ക് താത്കാലികമായി സർക്കാർ നേതൃത്വത്തിൽ വാടക ഒഴിവാക്കി താമസ സൗകര്യം ഒരുക്കണം.
2. വീടും സ്ഥലവും നഷ്ടപ്പട്ടവർക്ക് തതുല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം.‌‌
3. തീരശോഷണത്തിന്റെ കാരണം അറിയാൻ തുറമുഖ നിർമാണം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക. പഠനത്തിനുള്ള സംഘത്തിൽ തങ്ങൾ പറയുന്ന വിദഗ്ധരേയും നാട്ടുകാരേയും ഉൾപ്പെടുത്തണം.
4. മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്നാട് മോഡൽ സബ്സിഡി നൽകണം.
5. കാലാവസ്ഥാ മുന്നറിയിപ്പ് മൂലം ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾക്ക് മിനിമം വേതനം നൽകണം.
6. മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് ഉൾപ്പെടെ നടത്തി തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ യോഗ്യമാക്കണം.
7. തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണം.
എന്നിവയാണ് .

ഏതായാലും 22ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ, സമരം അങ്ങോട്ടേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

Readers Comment

Add a Comment