Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു വിശ്വാസിയുടെ  നിഷ്കളങ്കമായ  ചോദ്യം  കേൾക്കുക . മാർപ്പാപ്പ സജിത്ത് ബ്രദറിന്റെ  അടുത്തുവന്ന് പ്രാർത്ഥിച്ചാൽ  മുട്ടുവേദന മാറുമോ?  എന്ന്.  ന്യായമായ ചോദ്യമല്ലേ?  കലശലായ മുട്ടുവേദന മൂലം  എണീറ്റുനിൽക്കാൻ വയ്യാത്ത  മാർപ്പാപ്പയെ  വീൽ ചെയറിൽ ഇരുത്തി ഉരുട്ടി കൊണ്ടുപോകുന്നത്  ഈ വിശ്വാസി കണ്ടു.  സജിത്ത് ബ്രദർ  നിമിഷനേരം  കൊണ്ട് തളർവാത രോഗികളെ  സൗഖ്യമാക്കി  ഓടിക്കുന്നതും ഇദ്ദേഹം  കണ്ടു.  അപ്പോൾ  മാർപ്പാപ്പയെ  സജിത്ത്  ബ്രദറിന്റെ  അടുത്ത് കൊണ്ടുവന്നു  പ്രാർത്തിപ്പിച്ചാൽ  എന്താണ് കൊയപ്പം. ഈ  സജി ബ്രദർ  ഭയങ്കരമാന മനുഷ്യൻ.

ഫുൾ ടൈം ദൈവത്തിനൊപ്പം  നിൽക്കുകയും  അനുഗ്രഹം വിശ്വാസികൾക്ക് ഓൾ സൈലായി വാങ്ങി   കൊടുത്തുകൊണ്ടിരിക്കുന്ന ചില  ആത്മീയ അധ്യക്ഷന്മാർക്കും  അവർ പ്രാർത്ഥിച്ചിട്ടും  അവരുടെ സഭക്കാർ  മുഴുവൻ പ്രാർത്ഥിച്ചിട്ടും  മാറാത്ത  ചില  വ്യാധികൾ ഉണ്ട് . അവരും  സജിത്ത്  പാസ്റ്ററെ കാണാനിരിക്കുകയാണ്.

അവരെ ചിലരെക്കുറിച്ചു  ചില  ക്ലൂകൾ  നൽകാം.. സൊദോം  ഗൊമോര പിതാവ്  എന്നറിയപ്പെടുന്ന  ഒരു സഭയുടെ അടുത്ത  പരമാധ്യക്ഷൻ  ആകാൻ  ഇരിക്കുന്ന  പിതാവിന്  ഹെപ്പറ്ററ്റിസ്  സി  ആണ്,  അദ്ദേഹത്തിന് മാത്രമല്ല  അദ്ദേഹത്തിന്റെ  മുൻ  ഡ്രൈവർക്കും,  ഭാര്യക്കും , അരമനയിൽ അടിച്ചു  തളിക്കാർക്കുമെല്ലാം  ഹെപ്പറ്ററ്റിസ്  സി  കൊണ്ട്  അദ്ദേഹം  അനുഗ്രഹിച്ചു.  ഡോക്റ്ററെ  കാണാൻ  ചെന്നപ്പോൾ  പരിശുദ്ധ  പിതാവേ  അങ്ങ്  ഒരു അമ്പതു പൈസയുടെ  പ്ലാസ്റ്റിക്  ഷിമ്മി  കവരെങ്കിലും  മേടിച്ചു ഉപയോഗിച്ചിരുന്നെങ്കിൽ കർത്താവിനെ  ഈ നിസാര കാര്യത്തിലേക്കു  വിളിച്ചു  ഭുധിമുട്ടിക്കേണ്ടായിരുന്നു  എന്ന് മൊഴിഞ്ഞു.

മറ്റൊരു  പരിശുദ്ധ പിതാവുണ്ട് ... സോറിയാസിസ്  പിതാവ് ഒപ്പം  പ്രതെയ്ക  വരദാനമായി  ഹെപ്പറ്റയിറ്റിസും. പക്ഷെ  ആള് പരിശുദ്ധനാ. ചവിട്ടു  നാടകക്കാരെപോലെ  വേഷം  ധരിക്കുന്നതുകൊണ്ടു  ആരും  അത് ദർശിക്കില്ല. ബാഹ്യ കേരളത്തിൽ ഒരു  പിതാവുണ്ട്  ലിവർ  സിറോസിസ്  പിതാവ്. വീഞ്ഞും  ബിയറും  മിക്സ് ചൈതടിക്കുന്നതായിരുന്നു  പിതാവിന്റെ  വിനോദം .  ലിവർ  സിറൊട്ടിക്കാണ്  എന്ന് അറിഞ്ഞപ്പോൾ  അദ്ദേഹം  നെഞ്ചത്ത് കൈവെച്ചു പറഞ്ഞത്  ഇങ്ങനെയാണ് .... കാമിലാരി  ചതിച്ചല്ല്ലോ കർത്താവെ  എന്ന്.

ഇവരെല്ലാം  സജിത്ത് പാസ്റ്ററെ കാണാൻ  ഇരിക്കുവാനാണ് . കൃപ  ഏതിലെയൊക്കെയാ ഇറങ്ങി  വരുന്നത്  എന്നറിയാൻ  പാടില്ലല്ലോ?

അസംബ്ലിസ്  ഓഫ് ഗോഡിലെ  വിശ്വാസികൾക്ക്  മുഴുവൻ  സൗക്യം  നൽകി  അവരെ ഒരു വഴിക്കാക്കി  അത്യാവശ്യം  കാശും  സൈഡ് ബിസിനസ്സും  ഒക്കെ  ഉണ്ടാക്കിക്കഴിഞ്ഞപ്പപ്പോൾ  കുറച്ചുകൂടെ  പച്ചയായ  മേച്ചിൽപ്പുറങ്ങളിലേക്കു  മാറിയാൽ കൊള്ളാം എന്ന  ആഗ്രഹത്താൽ  സോറി  തിരുവെച്ചായാൽ ദൈവദാസൻ  പതുക്കെ  കളം മാറി  കത്തോലിക്കാ  സഭയിലേക്കെത്തി. ....സ്വാഭാവികം...

പെന്തകൊസ്തുകാരോടൊപ്പമായിരുന്നപ്പോൾ ദൈവം  ഏക രക്ഷകൻ  എന്ന് പ്രഘോഷിച്ചിരുന്ന  ഈ അവസരവാദി  പാസ്റ്റർ ചെറുക്കൻ  കത്തോലിക്കാ  സഭയുടെ  പ്ലാറ്റഫോമിൽ  എത്തിയപ്പോൾ  പിതാവിനും  പുത്രനും  പരിശുധാൽമാവിനും  ഒപ്പം  സഭ ഉണ്ടാക്കിയ  ചിന്ന ചിന്ന പരിശുദ്ധന്മാർക്കും  സ്തുതിയായിരിക്കട്ടെ  എന്ന് പറഞ്ഞുകൊണ്ടേയിരുന്നു തുടക്കം  കുറിച്ചത്.

പറഞ്ഞതീർന്നില്ല പ്രതിവാക്യമായി  ഇപ്പോഴും  ഇപ്പോഴും  വല്ലപ്പോഴും  അങ്ങനെ ഒക്കെ തന്നെ ആയിരിക്കട്ടെ  എന്നുംപറഞ്ഞു കുറെ എണ്ണം  കയ്യും പൊക്കി  ചാടി.  ഒരെണ്ണം  അങ്ങോട്ട്  ഇട്ടുകൊടുക്കുമ്പോൾ  രണ്ടെണ്ണം  ഇങ്ങോട്ടു  കിട്ടിയാലേ  വചന പ്രഘോഷണത്തിനു  ഒരു  ഇത്  കിട്ടത്തൊള്ളൂ.

വീട്ടിൽ കഞ്ഞിവെച്ചില്ലെങ്കിലും  എവിടെയെങ്കിലും  ഒക്കെ പോയി  അങ്ങ്  ധ്യാനിക്കണം  എന്ന്  പറഞ്ഞു  തലയിൽ  തുണിയും മൂടി  വരുന്ന  പെണ്ണുങ്ങളുടെ  കുത്തൊഴുക്കിൽ  അനന്ത സാധ്യതകൾ  കണ്ട ഈ ആത്മീയ കൃഷിക്കാരൻ  ഇരുപത്തിനാലു മണിക്കൂറും  പ്രവർത്തിക്കുന്ന  ഒരു  കാൾ സെന്റർ തുടങ്ങി  പ്രവർത്തനം  വിപുലീകരിച്ചു.

പണ്ടൊക്കെ  കയ്യിലൊതുങ്ങുന്ന  അപ്പാവി പെണ്ണുങ്ങളെ  ആയിരുന്നു  ഫോൺ കൈകാര്യം  ചെയ്യാൻ  ഏൽപ്പിച്ചിരുന്നതെങ്കിലും  അടുത്തകാലത്ത്  എട്ടിന്റെ പണി കിട്ടികൊണ്ടിയ്ക്കുന്നതിനാൽ  അപകടം  മണത്തറിയാനും  കാര്യം കയ്യിൽ നിന്നില്ലെങ്കിൽ  ഫോൺ വെച്ച് ഓടിരക്ഷപെടാനും  പ്രാപ്തിയുള്ളവരെയാണ്  പാസ്റ്റർ  വെച്ചിരിക്കുന്നത്.

Readers Comment

Add a Comment