Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അജപാലനത്തിനായി അമേരിക്കയിൽ എത്തുന്ന മേല്പട്ടക്കാർ ആഭാസന്മാരായി അധപധിക്കുന്നതായി വിവരം . ഈ വിവരങ്ങൾ ഞങ്ങളുമായി പങ്കുവച്ചത് മറ്റാരുമല്ല ഇവരുടെ കന്നംതിരിവു കണ്ടു സഹികെട്ട വിശ്വസി സമൂഹമാണ്. ഉള്ളിൽ വഷളത്തരവും പുറമേ തേനൊഴുകുന്ന നിറപുഞ്ചിരിയുമായി ആത്മീയതയിൽ പൊതിഞ്ഞ പണക്കൊതിയും കാമദാഹവുമായി വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന കുടുംബങ്ങളിൽ കയറി ചൂഷണം ചെയ്തു ജീവിക്കുന്ന ഇത്തിൾകണ്ണികളായ ചില മെത്രാന്മാരുടെ ആഭാസത്തരങ്ങളിൽ മനം മടുത്ത വിശ്വസികൾ പ്രതികരിച്ചു തുടങ്ങി.
ഇവർ ദൈവത്തിന്റെ പ്രതിപുരുഷൻമാരെന്ന് കരുതി ഇവരെ തോളിലെടുത്തുകൊണ്ടു നടന്ന വിശ്വസികൾ ഇപ്പോൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങൾ ഇത്തരക്കാരെ കുറിച്ച് അന്വേഷിച്ചപ്പോൾ പലരുടെയും പട്ടത്തം തന്നേ ദുരൂഹമാണ്. അംഗീകൃത സെമിനാരികളിൽപോലും പഠിക്കാതെ, ഒരു ഇടവക ഭരണം പോലും നടത്തി പരിചയം ഇല്ലാതെ പെട്ടന്നൊരു സുപ്രഭാതത്തിൽ മെത്രാൻ സ്ഥാനം കിട്ടിയവർ. മാഫിയകളെ വെല്ലുന്ന ചങ്കൂറ്റവും ക്രിമിനൽ മനസുമാണ് ഇവരുടെ ആയുധം.
നട്ടെല്ല് ഇല്ലാത്ത ഭർത്താക്കന്മാരുടെ വീടുകൾ മനസിലാക്കി അവിടെ കയറി പൊറുതി തുടങ്ങിയ ഒരു മെത്രാൻ ദാരിദ്രവും പഞ്ഞത്തരവും വിളമ്പി തെണ്ടിമേടിച്ച കാറും കോടികളുടെ സമ്പത്തും ഉണ്ടാക്കി. അവസാനം അവർക്കിട്ടു എട്ടിന്റെ പണിയും കൊടുത്തു. നിരവധി നഴ്‌സുമാരെ വഞ്ചിച്ച് ലൈംഗീക ചൂഷണം നടത്തുകയും അവരുടെ വീട്ടിൽ അട്ടിപ്പേരു കിടക്കുകയും ഒടുക്കം അവരെ കറിവേപ്പില കണക്കെ വലിച്ചെറിഞ്ഞു കളഞ്ഞ നെറികെട്ട ആഭാസന്മാരായ മെത്രാന്മാർ..
സമ്പന്നന്മാരുടെ കേന്ദ്രങ്ങളിൽ എത്തി ആഴ്ചാവസാനം മദ്യവും പോത്തിറച്ചിയും സേവിക്കുന്ന അജപാലകൻ. പെണ്ണ് കൂട്ടികൊടുത്തതും കോടികൾ പിരിച്ചു സഭയുടെ പരമാധ്യക്ഷന് എത്തിച്ചുകൊടുത്ത് പ്രീതി സമ്പാദിച്ചു തന്റെ സാമ്രാജ്യത്തിൽ ആരെയും കടന്നു കയറാൻ സമ്മതിക്കാത്ത ഒരു മെത്രാൻ...സഭയുടെ കീഴിലുള്ള വിവിധ പദ്ധതികളുടെ പേരിൽ പണം പിരിച്ചു ആർഭാടപൂർവ ജീവിതം നയിക്കുന്ന മെത്രാന്മാർ.... പിരിച്ചെടുക്കുന്ന പണം മുഴുവൻ നാട്ടിലും വിദേശത്തും റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റും പണം ഇരട്ടിപ്പിക്കൽ മേഖലയിലും നിക്ഷേപിച്ചവർ, വേഷം മാറി വ്യഭിചാരശാലകളിലെ നിത്യ സന്ദർശകർ....
ഇവരിൽ ചിലരുടെ ഒക്കെ മുഖമൂടി വലിച്ചുകീറി പരാതിപ്പെട്ടിട്ടും വിദേശങ്ങളിൽ പറന്നുനടന്നു കോടികൾ സമ്പാദിച്ചുകൊടുക്കുന്നതു കൊണ്ട് ഇവരെ സംരക്ഷിച്ചു നിർത്തുന്ന വലിയ തിരുമേനിമാരാണ് ഇവരുടെ ധൈര്യവും, സങ്കേതവും . കളങ്കിതരായ വൈദികരുടെ ഭാര്യമാരുമായി അവിഹിതബന്ധം പുലർത്തുന്ന മെത്രാൻ, അത്തരക്കാരെ തിരഞ്ഞുപിടിച്ചു തന്റെ ഭദ്രാസനത്തിൽ നിയമിക്കുന്ന മെത്രാൻ....
ഇങ്ങനെ ഉള്ളവരുടെ തനിസ്വരൂപം മനസിലാക്കി വിശ്വസികൾ വിളിച്ചുപറയുന്നു ഈ ആഭാസനായ കുപ്പായതൊഴിലാളിയെ ഞങ്ങൾക്ക് വേണ്ട. ക്രൈസ്തവസമൂഹത്തെ തന്നെ ലജ്ജിപ്പിക്കുന്ന രീതിയിൽ ജീവിക്കുന്ന സഭയെയും വിശ്വാസ സമൂഹത്തെയും വഞ്ചിച്ചു നെറികെട്ട ജീവിതം നയിക്കുന്ന കളങ്കിതരുടെ തനിസ്വരൂപം അനാവരണം ചെയ്യുന്ന പരമ്പര i2i ന്യൂസിൽ ഉടൻ ആരംഭിക്കുന്നു
23.71°C








