Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News ,TrivandrumParumala , church perunnaal  orthodox

തോമസ്.ടി.പരുമല

ഭാരതീയക്രൈസ്തവസഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ​​ഗ്രി​ഗോറിയോസ് തിരുമേനിയുടെ 117-ാം ഓർമ്മപെരുന്നാളിന് കൊടിയേറി. ഇന്നു മുതൽ നവംബർ 2 വരെയാണ് പരുമല പെരുന്നാൾ ആചരിക്കുന്നത്. ‌

പരുമല പള്ളി  ഇടവകാം​ഗങ്ങളായ പ്ളാമൂട്ടിൽ ബാബു, വള്ളക്കാലിൽ സ്കറിയ, തോപ്പിൽ ബാബു എന്നിവരുടെ ഭവനങ്ങളിൽ നിന്നും രാവിലെ 9  മണിക്ക് കൊടിയേറ്റിനുള്ള കൊടികൾ പ്രദക്ഷിണമായി പരുമലക്കാവ് ചുറ്റി 12 മണിയോട് കൂടി പള്ളിയിൽ പ്രവേശിപ്പിച്ചു.
2.30 ന് ഓർത്തഡോക്സ് സഭായുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേയിലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പെരുന്നാളിന് കൊടിയേറ്റ് നിർവ്വഹിച്ചു.
കൊടിയേറ്റിന് ശേഷം തീർത്ഥാടനവാരാഘോഷം 3.30 ന് കാത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ.യൂഹാന്നോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. കേരളസർവ്വകലാശാലാ വൈസ് ചാൻസിലർ ഡോ. വി.പി. മഹാദേവൻപിള്ള മുഖ്യപ്രഭാഷണം നടത്തി. 5 മണി മുതൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  പരുമല തിരുമേനിയുടെ ആദ്യകാലവസതിയിൽ 144 മണിക്കൂർ നീണ്ടു നിൽക്കുന്ന അഖണ്ഡപ്രാർത്ഥനയും ആരംഭിക്കും. 6 മണിക്ക് സന്ധ്യാനമസ്കാരം, 6.45 ന് ​ഗാനശുശ്രൂഷ, 7  മണിക്ക് കൺവെൻഷൻ ഉ​ദ്ഘാടനം ഡോ.യൂഹാന്നോൻ മാർ ക്രിസോസ്റ്റമോസ് നിർവഹിക്കും.  8 മണിക്ക് കബറിങ്കൽ ധൂപപ്രാർത്ഥന, 9 മണിക്ക് ശയനപ്രാർത്ഥനയോടു കൂടി ഇന്നത്തെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും
നാളെ രാവിലെ 10.30 ന് മലങ്കര ഓർത്തഡോക്സ് സഭയുടെ വിവാഹസഹായവിതരണ സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും

Readers Comment

Add a Comment