Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തോഡോക്സ് സഭയിൽ ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ, ആറ് വൈദികർക്ക് നാളെ പരുമല സെമിനാരിയിൽ റമ്പാൻ സ്ഥാനം നൽകും. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ മുഖ്യ കാർമികത്വം വഹിക്കും. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും സഹകാർമികത്വം വഹിക്കും. ഫാ. എബ്രഹാം തോമസ്, ഫാ. പി സി തോമസ്, ഫാ. വർഗീസ് ജോഷ്വാ, ഫാ. വിനോദ് ജോർജ് , ഫാ. റെജി ഗീവര്ഗീസ് ഫാ. സഖറിയാ നൈനാൻ എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ വച്ച് നടന്ന മലങ്കര അസ്സോസിയേഷനിൽ വച്ചാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഇവരെ തെരഞ്ഞെടുത്തത്. 

തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ കൊച്ചു പറമ്പിൽ ഗീവര്ഗീസ് റമ്പാൻ നിലവിൽ റമ്പാനാണ്. രാവിലെ ഏഴിന് ആരംഭിക്കുന്ന കുർബാനമധ്യേ നടക്കുന്ന ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പോലീത്തമാരുടെ സാനിധ്യത്തിൽ ഇവർക്ക്  റമ്പാൻ സ്ഥാനം നൽകും . ജൂലൈ ഇരുപത്തിയെട്ടിന് പഴഞ്ഞി സെന്റ്‌ മേരീസ് കത്തീഡ്രലിൽ ഈ ഏഴ് പേർക്കും മെത്രാപ്പോലീത്ത സ്ഥാനം നൽകും.

Readers Comment

Add a Comment