Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്ന വിവാദ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ കുന്തിരിക്കം കച്ചവടവുമായി ഓർത്തഡോൿസ് സഭ. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്ക്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്ന് പോപ്പുലർ ഫ്രണ്ട് ജാഥയിൽ ഒരു കുട്ടി വിളിച്ച മുദ്രാവാക്യം വൻ വിവാദമായ സാഹചര്യത്തിലാണ് കുന്തിരിക്കം കച്ചവടവുമായി ഓർത്തഡോൿസ് സഭ രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
" മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ MOC പബ്ലിക്കേഷൻ ഔട്ട്‌ലെറ്റുകളിൽ മായം ഇല്ലത്ത ക്വാളിറ്റിയുള്ള കുന്തിരിക്കം വില്പനയ്ക്ക് എത്തിയിരിക്കുന്നു ..പാക്കറ്റിന് 400 രൂപ. " എന്നാണ് ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ ഫേസ്ബുക് പേജിൽ കുന്തിരിക്കത്തിന്റെ ഫോട്ടോ സഹിതം കൊടുത്തിരിക്കുന്നത്.
ജന്മഭൂമിയാണ് ആദ്യം ഇത് വർത്തയാക്കിയിരിക്കുന്നത്. " കുന്തിരിക്കം വില്‍പനയ്ക്ക് എത്തിയിട്ടുണ്ട്; പാക്കറ്റ് ഒന്നിന് 400 രൂപ; പോപ്പുലര്‍ ഫ്രണ്ട്‍ കൊലവിളിക്കെതിരെ വ്യത്യസ്ഥ പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ " എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയിരിക്കുന്നത്.
എന്നാൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ സീനിയർ ബിഷപ്പും ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയെ കൊന്നു റയിൽവേപാലത്തിൽ കൊണ്ടേ ഇട്ടു എന്ന പരാതിയിൽ എഫ് ഐ ആറിൽ ഒന്നാം പ്രതി സ്ഥാനത്തുള്ളത് സഭയുടെ കത്തോലിക്കാ ബാവ തന്നെയാണ് .
സ്വന്തം സഭയുടെ പിതാവിനെത്തന്നെ ഇല്ലായ്മചെയ്തു റെയിൽ സമാധി ആക്കിയതിന്റെ സൂചകമായി കഴുത്തിൽ അണിയാവുന്ന ലോക്കറ്റിന്റെ രൂപത്തിലുള്ള റെയിൽ പാളം ഉണ്ടാക്കി വിതരണത്തിന് തയ്യാറാക്കികൊണ്ടിരിക്കുകയാണ് ക്രിസ്ത്യൻ റിഫർമേഷൻ മൂവ് മെന്റ് .
വിമർശിക്കുവാൻ യോഗ്യതയുള്ളവർ വിമർശിക്കട്ടെ എന്നാണ് ക്രിസ്ത്യൻ റിഫർമേഷൻ മൂവ്മെന്റ് ഭാരവാഹികളുടെ വാദം .
അതേസമയം വിദ്വെഷ മുദ്രാവാക്യത്തിലൂടെ വിവാദത്തിലായ കുട്ടിയെ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിന് കൊണ്ടുവന്നത് കുട്ടിയുടെ പിതാവ് തന്നെയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി തോപ്പുംപടിക്ക് സമീപം താമസിക്കുന്ന കുടുംബം ദൃശ്യങ്ങൾ വിവാദമായതിനെ തുടർന്ന് സ്ഥലംവിട്ടെന്നു പോലീസ് അറിയിച്ചു.
മത വിദ്വെഷം ഉണ്ടാക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചു നാല് ദിവസങ്ങൾ കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചത്. ആലപ്പുഴയിൽനിന്നുള്ള പോലീസ് സംഗം കൊച്ചി തോപ്പ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തി എങ്കിലും അടച്ചിട്ട നിലയിലായിരുന്നു. ദൃശ്യങ്ങൾ വിവാദമായതിനു പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പോലീസ് അറിയിച്ചു.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. എവിടെവെച്ചാണ്,ആരാണ് കുട്ടിയെ പരിശീലിപ്പിച്ചതെന്നു ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
23.71°C








