Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:55 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘം. ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. ജാമ്യത്തിന് വേണ്ടി ബിഷപ്പിനെ സമീപിക്കാന്‍ ബാലചന്ദ്ര കുമാര്‍ പണം ആവശ്യപ്പെട്ടു എന്നായിരുന്നു ദിലീപ് ആരോപിച്ചത്. ഈ പേര് പറഞ്ഞ് പല ഘട്ടങ്ങളിലായി പത്ത് ലക്ഷം രൂപ ബാലചന്ദ്ര കുമാര്‍ കൈപ്പറ്റി എന്നായിരുന്നു ആരോപണം. ഈ ആരോപണവുമായി ബന്ധപ്പെട്ടാണ് നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തത്.

സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്നാണ് ഡോ. സാമുവല്‍ വിന്‍സെന്റ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ടോ ദിലീപിന് ജാമ്യം ലഭിക്കാനോ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് ബിഷപ്പ് മൊഴി നല്‍കിയിരിക്കുന്നത്.

ഈ മൊഴിയും ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയും തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. മൊഴിയില്‍ എന്തെങ്കിലും വൈരുധ്യമുണ്ടെന്ന് കണ്ടാല്‍ ബിഷപിനെ വീണ്ടും ചോദ്യം ചെയ്യും.

നേരത്തെ, ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിനെ സന്ദര്‍ശിച്ച നെയ്യാറ്റിന്‍കര രൂപതയിലെ ഒരു വൈദികന്‍ വിക്ടറിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് വൈദികന്റെ അക്കൗണ്ടില്‍ പണം എത്തിയതിന്റെ രേഖ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദികനെ വിളിപ്പിച്ചത്.

ബാലചന്ദ്രകുമാര്‍ വൈദികന്‍ വഴി തന്നോട് പണം ആവശ്യപ്പെട്ടതായി ദിലീപ് ആരോപിച്ചിരുന്നു. ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടില്‍ പോയിരുന്നതായി വൈദികന്‍ മൊഴി നല്‍കിയിരുന്നു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചപ്പോൾ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽക്കൂടിയായിരുന്നു ഈ വിമർശനം. നടിയെ ആക്രമിച്ച കേസിലും അന്വേഷണസംഘം ഫാദർ ഫാ. വിൻസെന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

ഓരോ സഭകളിലെയും ബിഷപ്പുമാർ അവരുടെ സഭയുടെയും അവരുടെ സഭാംഗങ്ങളുടെയും കാര്യങ്ങൾ നോക്കുവാൻ ചുമതലപ്പെട്ടവരാണ്. ഇന്ന് രാഷ്ട്രീയ ധല്ലാളന്മാരായും വമ്പൻ ഡീലുകളുടെ ഇടനിലക്കാരായും മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. സഭാ വിശ്വാസികൾക്ക് മാത്രമേ ഇത്തരത്തിൽ കയറൂരി നടക്കുന്ന ബിഷപ്പുമാരെ നിലയ്ക്ക് നിർത്തുവാൻ സാധിക്കുകയുള്ളൂ.

Readers Comment

Add a Comment