Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വേൾഡ് മലയാളി കൗൺസിലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫാ.ഡോ. അലക്‌സാണ്ടർ കുര്യന്. ഫാ.ഡോ. അലക്‌സാണ്ടർ കുരിയൻ വാഷിങ്ടണിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനായി സേവനം അനുഷ്ഠിച്ചു വരുന്നു. ആൽമീയ പ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യസേവന പ്രവർത്തനങ്ങളും ഒരുപോലെ നടത്തുന്നു. ഒരു സീനിയർ മാനേജ്‌മന്റ് കൺസൾട്ടന്റായി 1998 വരെ 14 വർഷം പ്രവർത്തിച്ച ശേഷം അദ്ദേഹം അമേരിക്കൻ ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിൽ സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടർ ആയി ആദ്യ ഇന്ത്യൻ വംശജൻ ആയി 2014 വരെ സേവനം അനുഷ്ഠിച്ചു. പതിനെട്ടോളം ഡിപ്പാർട്മെന്റുകളുടെ രാജ്യാന്തര പ്രോഗ്രാമുകൾക്കു മേൽനോട്ടം വഹിച്ചു. കൂടാതെ 147 രാജ്യങ്ങൾ സന്ദർശിച്ചു 138 ഓളം പുതിയ അമേരിക്കൻ എംബസ്സികളും കോൺസുലേറ്റുകളും സൃഷ്ടിക്കുന്നതിൽ പങ്കാളിയായി. 15 മാസത്തോളം ഇറാക്കിലും 18 മാസത്തോളം അഫ്ഗാനിസ്ഥാനിലും യുദ്ധ കാലയളവിൽ പോലും താമസിച്ചു പ്രവർത്തനങ്ങൾ കാഴ്ച വച്ചു. പ്രസിഡന്റ് ട്രംപിന്റെ ഭരണ കാലത്ത് അദ്ദേഹം എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് റിയൽ പ്രോപ്പർട്ടി കൗൺസിൽ ആയി നിയമിതനായി. ഇപ്പോൾ പ്രസിഡന്റ് ബൈഡൻ അഡ്മിനിസ്ട്രേഷനിൽ സീനിയർ എക്സിക്യൂട്ടീവ് ആയി അഡ്മിനിസ്ട്രേഷൻ ഗവൺമെന്റ് വൈഡ് പോളിസിസ് ആൻഡ് പ്രയോറിറ്റിസ് വിഭാഗത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.
നഴ്സിങ് പ്രഫഷനിലൂടെ നേട്ടങ്ങൾ കൈവരിച്ചതിന് ശാന്താ പിള്ളയെ അവാർഡിനായി തിരഞ്ഞെടുത്തു . അതോടൊപ്പം പ്രഫ.ജോയി പല്ലാട്ടുമഠം ഭാഷാ മിത്ര അവാർഡിനും ഋഷി ശിവാനിയും അദേവ് ബിനോയിയും പ്രസിഡൻഷ്യൽ അവാർഡിനും അർഹരായി.
ന്യൂജഴ്‌സിയിൽ മേയ് 21 ശനിയാഴ്‌ച നടക്കുന്ന 13–ാം ബയാനിയാൽ കോൺഫറൻസിനു ഷെറാട്ടൺ എഡിസൺ ഒരുങ്ങി കഴിഞ്ഞതായി കൺവീനർ അനീഷ് ജയിംസ് , കോ. കൺവീനർ മാലിനി നായർ, കോ കൺവീനർ ജിനു തര്യൻ എന്നിവർ സംയുക്തമായി അറിയിച്ചു. അമേരിക്കയുടെയും കാനഡയുടെയും വിവിധ പ്രവിൻസുകളിൽ നിന്നു പ്രതിനിധികൾ എത്തിത്തുടങ്ങിയതായി പ്രസിഡന്റ് സുധീർ നമ്പ്യാരും ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയും അറിയിച്ചു
23.71°C








