Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന സഹായ മെത്രാൻ യൂഹാനോൻ മാർ ദിയോസ്‌കോറസ് മെത്രാപ്പൊലീത്ത പള്ളികളിൽ മാര്യേജ് ബ്യൂറോ തുടങ്ങണമെന്ന് ചൂണ്ടിക്കാട്ടി ഭദ്രാസനത്തിലെ ഇടവകകൾക്കായി കത്തയച്ചു. ഇടവകകളിലെ പെൺകുട്ടികൾ ഇതര സഭാ വിഭാഗങ്ങളിൽപ്പെട്ടവരുൾപ്പെടെ ഇതര സമുദായത്തിൽപ്പെട്ടവരുമായി വിവാഹം കഴിക്കുന്നത് തടയുന്നതിനായാണ് വിവാഹ ബ്യൂറോ രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് മെത്രാന്റെ കത്തിൽ പറയുന്നത്.
യുവ ഇടവകാംഗങ്ങൾ "വഴിതെറ്റിപ്പോകുന്നത്" തടയുന്നതിനുള്ള നടപടികളും മാർ ദിയോസ്‌കോറസ് കത്തിൽ പ്രഖ്യാപിക്കുന്നുണ്ട്. “ഒരുപാട് ചെറുപ്പക്കാർ അന്യ സംസ്ഥാനങ്ങളിലും , വിദേശ രാജ്യങ്ങളിലും പഠിക്കാൻ പോകുന്നു. പലരും വഴിതെറ്റുകയും മറ്റ് മതാചാരങ്ങളിലും, മദ്യത്തിലും മയക്കുമരുന്നിലും വീണു പോവുന്നതായി കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ യുവാക്കൾ വഴിതെറ്റുന്നത് തടയുന്നതിനായി അവരെ ധാർമിക മൂല്യങ്ങൾ പഠിപ്പിക്കുക, അവർക്ക് ഉചിതമായ കൗൺസിലിംഗ് നൽകുക തുടങ്ങിയ നടപടികൾ രൂപത കൈക്കൊള്ളും എന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
ഓർത്തഡോക്‌സ് സഭാ വിശ്വാസികളുടെ മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും പ്രാർത്ഥനയും നടത്താൻ ആലോചിക്കുന്നതായും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ ശരിയായ തൊഴിലും വിദ്യാഭ്യാസ സ്ഥാപനവും തിരഞ്ഞെടുക്കുന്നതിന് സഹായിക്കാൻ കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ കരിയർ ഗൈഡൻസ് സെന്റർ തുറക്കുമെന്നും മാർ ദിയോസ്‌കോറസ് കത്തിൽ പറഞ്ഞു.
പ്രകൃതിദുരന്തങ്ങൾ പോലുള്ള സാഹചര്യങ്ങളും ഇടവകയെ ബാധിക്കുന്ന പ്രശ്നങ്ങളും നേരിടാൻ ഇടവക തലത്തിൽ ഒരു ‘ക്രൈസിസ് മാനേജ്മെന്റ് സെൽ’ തുറക്കും. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് വിശ്വാസികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കത്തിൽ പറയുന്നുണ്ട്.
23.71°C








