Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കാരക്കോണം മെഡിക്കൽ കോളേജിലെ കോഴ തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന വൈദികരുടെ പൗരോഹിത്യസ്ഥാനം ബിഷപ്പ് പിൻവലിച്ചു. സി എസ് ഐ ദക്ഷിണ കേരള മഹായിടവകയിൽ പൗരോഹിത്യ ശുശ്രൂഷയ്ക്ക് പട്ടം നൽകിയിരുന്നവരുടെ പൗരോഹിത്യസ്ഥാനമാണ് ബിഷപ്പ് പിൻവലിച്ചത്. ഡി. എൻ . കാൽവിൻ കിസ്റ്റോ, ജെ .എസ് ശേം ജപദാസ് എന്നിവരുടെ പൗരോഹിത്യ സ്ഥാനമാണ് പിൻവലിച്ചത്. ഇവർക്ക് ദക്ഷിണ മഹായിടവകയിലോ, മറ്റേതെങ്കിലും സഭാവിഭാഗത്തിലോ അവർ വഹിച്ചിരുന്ന സ്ഥാനമോ, അധികാരവകാശങ്ങളോ ഉണ്ടായിരിക്കില്ലെന്ന് ബിഷപ്പ് എ. ധർമരാജ് റസാലം ഏകപക്ഷീയമായി അറിയിച്ചത്. എന്നാൽ വിവാദമായ കാരക്കോണം മെഡിക്കൽ കോളേജ് കോഴ തട്ടിപ്പുൾപ്പെടെ പുറത്തുകൊണ്ടുവന്നതിലെ അമർഷമാണ് പൗരോഹിത്യ സ്ഥാനം പിൻവലിക്കുന്നതിന് പിന്നിൽ എന്നാണ് വിവരം. ദക്ഷിണ കേരള മഹായിടവക ഡയോസിഷൻ കോടതിയാണ് നടപടി ആദ്യം വിധിച്ചത് എന്ന് പറയുന്നുണ്ടെങ്കിലും ഇതൊരു തട്ടിക്കൂട്ട് കോടതിയെന്നാണ് ആക്ഷേപം. ചെന്നൈ ദക്ഷിണേന്ത്യൻ സഭാ സിനഡിന്റെ കോടതിയും ഈ വിധി അംഗീകരിച്ചിരുന്നു എന്നാണ് ബിഷപ്പിന്റെ ഭാഷ്യം. തുടർന്നാണ് ഇവരുടെ പൗരോഹിത്യ പദവി പിൻവലിച്ചത് എന്നുള്ള പത്രക്കുറിപ്പ് ഇറക്കിയത്. സഭാ നിയമങ്ങളുടെ ലംഘനം, സഭയുടെ ധനത്തിന്റെ ദുരുപയോഗം, അനുസരണക്കേട് തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് നടപടി. എന്നാൽ ഇതുവരെയും വൈദികർ ഇക്കാര്യങ്ങൾ അറിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം.
കാരക്കോണം മെഡിക്കൽ കോളേജ് കോഴ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സമയം മുതൽ ഈ രണ്ട് വൈദികരും സഭയുടെ നോട്ടപ്പുള്ളികളായിരുന്നു. സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളേജാണ് കാരക്കോണം മെഡിക്കൽ കോളേജ്. സിഎസ്ഐ സഭയിൽ വലിയ പൊട്ടിത്തെറികളുണ്ടാക്കിയ സീറ്റ് ഇടപാടാണിത്. ഇതിനെ തുടർന്ന് ബിഷപ്പ് ധർമരാജ് രാസലാത്തിനെതിരെ പതിനാറോളം ക്രിമിനൽ കേസുകൾ ചുമത്തിയിരുന്നു.
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളേജ് അധികൃതർ നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആദ്യ കേസ്. 2019 ഏപ്രിലിലാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. സീറ്റ് പേയ്മെന്‍റ് വിവാദത്തിൽ പുലിവാല് പിടിച്ച മുൻ സിപിഐ സ്ഥാനാർത്ഥി ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദമുണ്ടായ കാലത്ത് കോളേജിന്‍റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കൽ കോളേജ് കൺട്രോളർ ഡോ. പി തങ്കരാജൻ, മുൻ പ്രിൻസിപ്പാൾ ഡോ. പി മധുസൂദനൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിൽ സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലമടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ശുപാർശ നൽകിയിരുന്നതാണ്.
ഏകാധിപത്യ രീതിയിൽ സഭ ഭരണം നടത്തുന്ന ബിഷപ്പ് ധർമരാജ് രാസലാത്തിനെതിരെ സഭയിലെ വിശ്വാസികൾക്കിടയിൽ പ്രതിഷേധം ആളിക്കത്തുകയാണ്.
23.71°C








