Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ മെത്രാൻമാർ. ഡോ. ആന്‍റണി കാക്കനാട്ട്, ഡോ മാത്യൂ മനക്കരക്കാവില്‍ എന്നിവരാണ് പുതിയ മെത്രാന്‍മാര്‍. ദില്ലി ഗുഡ്ഗാവ് ഭദ്രാസനത്തിന്‍റെ മെത്രാനായി തോമസ് മാര്‍ അന്തോണിയോസ് മെത്രാപൊലീത്തയേയും നിയമിച്ചു.പ്രത്യേക പ്രാര്‍ഥന ചടങ്ങുകളോടെയായിരുന്നു പുതിയ ബിഷപ്പുമാരുടെ പ്രഖ്യാപന ചടങ്ങുകള്‍ക്ക് പട്ടം സെൻറ് മേരീസ് കത്തീഡ്രലില്‍ തുടക്കമായത് .

വത്തീക്കാനില്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്ന അതേ സമയത്ത് ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസാണ്  ഡോ ആന്‍റണി കാക്കനാട്ട്, ഡോ മാത്യൂ മനക്കരക്കാവില്‍ എന്നിവരെ ബിഷപ്പുമാരായി പ്രഖ്യാപിച്ചത്. നിയുക്ത മെത്രാൻമാരെ കാതോലിക്കാ ബാവ സ്ഥാനിക ചിഹ്നങ്ങൾ അണിയിച്ചു. ഫാ. ആന്റണി കാക്കനാട്ടിനെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ മെത്രാനായും, മാത്യു മനക്കരക്കാവിലിനെ മേജര്‍ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായും ആണ്‌ നിയമിച്ചത്‌. സ്‌ഥാനാരോഹണം മാര്‍ ഈവാനിയോസ്‌ ദിനമായ ജൂലൈ 15-ന്‌ പട്ടം സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ നടക്കും.  ഡോ. ആന്റണി കാക്കനാട്ടിൽ മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കറ്റ് സെന്ററിൽ സുവിശേഷ സംഘം എക്സിക്യൂട്ടിവ് ഡയറക്ടറായും മാര്‍ ഈവാനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലായിരുന്ന റവ.ഡോ. മാത്യു മനക്കരക്കാവിൽ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറലായും പ്രവർത്തിച്ചുവരികയായിരുന്നു.

കര്‍ദ്ദിനാള്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ബിഷപ്പുമാരും വൈദികരും കന്യാസ്‌ത്രീകളും വിശ്വാസികളും സംബന്ധിച്ചു. ഇതോടെ മലങ്കര കത്തോലിക്കാ സഭയില്‍ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ സജീവ സേവനത്തിലുള്ള മെത്രാന്‍മാരുടെ എണ്ണം 13 ആയി. വിരമിച്ച രണ്ട്‌ ബിഷപ്പുമാര്‍ വിശ്രമജീവിതത്തിലാണ്‌.

മെത്രാന്‍ സ്‌ഥാനത്തേക്ക്‌ നിയോഗിക്കപ്പെട്ട ഫാ. ആന്റണി കാക്കനാട്ട്‌ തിരുവല്ല കടമാന്‍കുളം ഇടവകാംഗമാണ്‌. 1987 ഡിസംബര്‍ 30ന്‌ വൈദികപട്ടം സ്വീകരിച്ചു. റോമില്‍നിന്ന്‌ ദൈവശാസ്‌ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്‌ടറേറ്റും നേടി. തിരുവല്ല അതിരൂപതയുടെ വികാരി ജനറാള്‍, ചാന്‍സലര്‍, മതബോധന ഡയറക്‌ടര്‍, സെന്റ്‌ മേരീസ്‌ മലങ്കര സെമിനാരി പ്രഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഏഴ്‌ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌.

നിയുക്‌ത ബിഷപ്‌ ഡോ. മാത്യു മനക്കരക്കാവില്‍  1983ല്‍ വൈദികപട്ടം സ്വീകരിച്ചു. 35 ഇടവകകളില്‍ വികാരിയായിരുന്നു. ഇപ്പോള്‍ മേജര്‍ അതിരൂപതാ മുഖ്യ വികാരി ജനറാളായും സഭയുടെ കോളജുകളുടെ കറസ്‌പോണ്ടന്റായും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം മാര്‍ ഈവാനിയോസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍, കേരള സര്‍വകലാശാല ലാറ്റിൻ    -ഫ്രഞ്ച്‌ ഭാഷാ പഠനത്തിനുള്ള ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗം, കേരള സര്‍വകലാശാല അക്കാദമിക്‌ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Readers Comment

Add a Comment