Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കരയിലെ എൽഡിഎഫിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ അൽമായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി നയം വ്യക്തമാക്കിയിരിക്കുകയാണ് . ഡോ. ജോ ജോസഫ് കർദിനാൾ ആലഞ്ചേരിയുടെ സ്ഥാനാർഥിയാണെന്നും, അദ്ദേഹം എറണാകുളം അതിരൂപതയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ മാത്രമാണെന്നും അല്ലാതെ എറണാകുളം അതിരൂപതയുമായി യാതൊരു ബന്ധവും ഇല്ലെന്നും എറണാകുളം അതിരൂപതയുടെ തലയിൽ വയ്ക്കാൻ നോക്കേണ്ടെന്നുമാണ് അൽമായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി വ്യക്തമാക്കുന്നത്. സമിതി കൺവീനർ അഡ്വ. ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പത്രസമ്മേളനം ലിസ്സി ഹോസ്പിറ്റലിന്റെ പ്രസ്സ് റൂമിൽ ലിസ്സി ഹോസ്പിറ്റൽ ലോഗോയുടെ മുന്നിൽ നടത്തിയത് തന്നെ എൽ.ഡി.എഫിന്റെ പാപ്പരത്തമാണെന്നും അതിന് ഹോസ്പിറ്റൽ ഡയറക്ടർ അനുവാദം കൊടുത്തത് തികച്ചും പ്രതിഷേധാർഹമാണെന്നും അൽമായ മുന്നേറ്റം പറഞ്ഞു. എൽ.ഡി.എഫിന്റേതായാലും യു.ഡി.എഫിന്റേതായാലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള സ്ഥലം ലിസ്സി ഹോസ്പിറ്റൽ അല്ല, അതിൽ ഹോസ്പിറ്റൽ ഡയറക്ടർ പങ്കെടുത്തതിനെ ന്യായീകരിക്കാൻ ശ്രമിക്കരുതെന്നും അതിരൂപത നേതൃത്വത്തിനോടും ഹോസ്പിറ്റൽ മാനേജ്‌മെന്റിനോടും സമിതി ആവശ്യപ്പെട്ടു. എറണാകുളം അതിരൂപതയുടെ അഭിമാനമായ ലിസ്സി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നത് കൊണ്ട് അതിരൂപതയുടെ തലയിൽ സ്ഥാപിക്കാൻ ആരും മനക്കോട്ട കെട്ടാൻ നോക്കണ്ട. നൂറ് കണക്കിന് ഡോക്ടർമാർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ രാഷ്ട്രീയം അവരുടേത് മാത്രമാണ്, അതിന് ഉത്തരവാദിത്തം ഏൽക്കാൻ എറണാകുളം അതിരൂപതയെ കിട്ടില്ലെന്ന് അൽമായ മുന്നേറ്റം അറിയിച്ചു. കഴിഞ്ഞ ഓശാന ഞായറാഴ്ച കർദിനാൾ ആലഞ്ചേരിക്ക് എറണാകുളം ബസിലിക്കയിൽ കുർബാന അർപ്പിക്കാൻ പള്ളിയുടെ ഉള്ളിൽ പോലും നൂറുകണക്കിന് പൊലീസിന്റെയും ആയുധധാരികളായ കമാൻഡോകളുടെയും മജിസ്ട്രേറ്റ്, തഹസീൽദാർ എന്നിവരുടെയും സാന്നിധ്യത്തിൽ അവസരം ഒരുക്കിയത് എൽ.ഡി.എഫ് സർക്കാർ സംവിധാനങ്ങളാണ്. അത് എറണാകുളം അതിരൂപതയിലെ വിശ്വാസികൾക്ക് ഉണ്ടാക്കിയ മുറിവ് വളരെ വലുതാണ്. ഉപതെരഞ്ഞെടുപ്പിൽ ഈ മുറിവിനുള്ള മറുപടി അതിരൂപത വിശ്വാസികൾ നൽകിയിരിക്കും-അൽമായ മുന്നേറ്റം സമിതി കുറിപ്പിൽ മുന്നറിയിപ്പ് നൽകി. 


അതിനിടെ തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പരസ്യമാക്കി എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതിയും രംഗത്തെത്തിയിരുന്നു. ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കിയത്. ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ ചർച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിർദ്ദേശിച്ചു എന്നതുകൊണ്ട് അതിരൂപത പിന്തുണ ഉണ്ടെന്ന് പറയാനാകില്ല. ആർക്ക് വോട്ട് എന്നതിൽ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവർക്ക് മാത്രം പിന്തുണയെന്നുമാണ് ഫാദർ ജോസഫ് പാറേക്കാട്ടിൽ പറഞ്ഞത്. അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പാർട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണ് ജോ ജോസഫ് മത്സരിക്കുന്നത്. 12ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 13,14 തീയതികളിൽ ലോക്കൽ കൺവെൻഷനുകൾ നടക്കും.

Readers Comment

Add a Comment