Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കര്‍ണാടകയില്‍ ക്രിസ്ത്യൻ പള്ളി തകർത്ത് ഹനുമാൻ ചിത്രം സ്ഥാപിച്ചു. മെയ് ഒന്നിന് അർധരാത്രിയോടെ അസംബ്‌ളി ഓഫ് ഗോഡ് പള്ളി കേന്ദ്രത്തിലാണ് സംഭവം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്‌ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്‌ഥാനത്ത് കാവിക്കൊടി നാട്ടി. പള്ളിയിൽ അതിക്രമിച്ച് കടന്ന സംഘം ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും ഫാ.ജോസ് വർഗീസ് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമെ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു. സംഭവത്തില്‍ കടബ പൊലീസ് കേസെടുത്തു. പള്ളിയിലെ പുരോഹിതന്റെ പരാതിയിന്‍മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർത്ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും മോഷണം പോയി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Readers Comment

Add a Comment