Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:29 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.58 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്ഷേത്രത്തിൽ പ്രവേശിക്കുന്നവർ പവിത്രത കാത്തുസൂക്ഷിക്കുന്ന വസ്ത്രം ധരിക്കണമെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. തിരുച്ചി ശ്രീരംഗം സ്വദേശിയും ക്ഷേത്ര ആക്ടിവിസ്റ്റുമായ രംഗരാജൻ നരസിംഹൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി തീർപ്പാക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി എന്നിവർ ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന പുരുഷന്മാർ ധോത്തി, കുർത്ത, പൈജാമ എന്നിവയും സ്ത്രീകൾ സാരി, ഹാഫ് സാരി, സൽവാർ കമീസ് എന്നിവയും ധരിക്കണമെന്ന് നിർദേശിക്കുന്ന ബോർഡുകൾ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ഥാപിക്കാൻ കോടതി നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്രത്തിലെ വസ്ത്രധാരണം ഉറപ്പാക്കാൻ ഭരണസമിതിക്ക് നിയന്ത്രണ ഏർപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ആളുകൾ ആചാരം പാലിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെന്ന് ഫോട്ടോഗ്രാഫുകൾ സഹിതമാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ എല്ലാ ക്ഷേത്രങ്ങൾക്കും പൊതുവായ ഡ്രസ് കോഡ് നിർദേശിക്കാൻ ആകില്ലെന്ന് കോടതി പറഞ്ഞു. 

Readers Comment

Add a Comment