Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. വാദം പുരോഗമിക്കുന്നതിനിടയിൽ ഇടക്കാല ഉത്തരവിൽ കർണാടക ഹൈക്കോടതി വ്യക്തത വരുത്തി. മതപരമായ വസ്ത്രധാരണം വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് യൂണിഫോം നിർബന്ധമാക്കിയ ഡിഗ്രി കോളേജുകൾക്കും പ്രീ യൂണിവേഴ്‌സിറ്റികൾക്കും ഒരേ പോലെ ബാധകമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഈ ഇടക്കാല ഉത്തരവ് വിദ്യാർത്ഥികൾക്ക് മാത്രമാണ് ബാധകം, അധ്യാപകർക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. യൂണിഫോം നിർബന്ധമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹിജാബ് വിലക്കുന്നുവെന്നും അധ്യാപകരെ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതിയുടെ വിശദീകരണം.

അതേസമയം ഹിജാബ് വിഷയത്തിലെ വാദപ്രതിവാദം അതിന്റെ നിർണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. രാജ്യം ഉറ്റുനോക്കുന്ന വിധി ഒരാഴ്ചയ്‌ക്കകം ഏത് സമയത്തും സംഭവിക്കാമെന്ന് കർണാടക ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരാഴ്ചയ്‌ക്കകം വാദം പൂർത്തീകരിക്കുമെന്നും വിധി പ്രസ്താവം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. പ്രധാനമായും അഞ്ച് പോയിന്റുകൾ കേന്ദ്രീകരിച്ചാണ് വാദം പുരോഗമിക്കുന്നത്. അതിൽ പ്രധാനം രാജ്യത്ത് ഹിജാബ് നിരോധിച്ചിട്ടില്ലെങ്കിലും എവിടെയും അത് നിർബന്ധമാക്കിയിട്ടില്ലെന്നതാണ്. മറ്റൊന്ന് ഹിജാബ് മതപരമായി നിർബന്ധമാണോയെന്നാണ്. 

Readers Comment

Add a Comment