Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:05 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഞായറാഴ്ച നിയന്ത്രണങ്ങൾക്ക് എതിരെ കെസിബിസി വീണ്ടും രംഗത്തെത്തി. വിശ്വാസികൾക്ക് പള്ളികളിൽ ആരാധനയിൽ പങ്കെടുക്കാൻ സാഹചര്യം സൃഷ്ടിക്കണമെന്നവശ്യപ്പെട്ട് കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. കോവിഡ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുംവേണ്ടി സർക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കേരള കത്തോലിക്കാസഭയുടെ പിന്തുണ നേരത്തെ തന്നെ നൽകിയിരുന്നതുപോലെ തുടർന്നും നൽകുന്നതിൽ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ സർക്കാർ ഞായറാഴ്ച മാത്രം ലോക്ഡൗണിനു സമാന നിയന്ത്രണങ്ങൾ കർശനമാക്കുന്നതുവഴി ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങൾ ഹനിക്കപ്പെടുന്നു.

സഭയുടെ പള്ളികൾ ആവശ്യമായ വലിപ്പമുള്ളവയായതുകൊണ്ട് പള്ളികളുടെ സ്ഥലസൗകര്യമനുസരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് ആരാധനയിൽ പങ്കുകൊള്ളാൻ സാഹചര്യം സൃഷ്ടിക്കണം എന്ന്  -കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ, വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ കെ സി ബി സി നേരത്തെ രംഗത്ത് വന്നിരുന്നു. ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്.

വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും കെസിബിസി പ്രസിഡന്റ് കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റേത് യുക്തിസഹമല്ലാത്ത നിലപാടാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുനഃപരിശോധിക്കേണ്ടതാണെന്ന് കെസിബിസി ആവശ്യപ്പെട്ടിരുന്നു.

Readers Comment

Add a Comment