Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈബീരിയയുടെ തലസ്ഥാനമായ മൺറോവിയയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേർ മരിച്ചതായി ഡെപ്യൂട്ടി ഇൻഫർമേഷൻ മന്ത്രി അറിയിച്ചു . തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള ന്യൂ ക്രു ടൗണില്‍ ഇന്നലെ  രാത്രി നടന്ന ആരാധനക്കിടെയാണ് സംഭവം.പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും രാജ്യത്തെ സംബന്ധിച്ച് വ്യാഴാഴ്ച ദുഃഖകരമായ ദിവസമാണെന്നും മന്ത്രി പറഞ്ഞു.

കവർച്ച നടത്താനുള്ള ശ്രമത്തിൽ സായുധരായ ഒരു കൂട്ടം ആളുകൾ ജനക്കൂട്ടത്തെ ഓടിച്ചതിനെ തുടർന്നാണ് തിക്കിലും തിരക്കും ആരംഭിച്ചതെന്ന് പരിപാടിയിൽ പങ്കെടുത്ത എക്സോഡസ് മോറിയാസ് വ്യക്തമാക്കി. ''ആയുധങ്ങളുമായി ഒരു സംഘം ആളുകൾ ജനക്കൂട്ടത്തിന് നേരെ വരുന്നത് ഞങ്ങൾ കണ്ടു. ഓടുന്നതിനിടയിൽ ചിലർ വീണു, മറ്റുള്ളവർ അവരുടെ മുകളിലൂടെ നടന്നു''. -മോറിയാസ് പറഞ്ഞു.

Readers Comment

Add a Comment