Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സീറോ മലബാർ സഭയിൽ പുകഞ്ഞുകത്തുന്ന കുർബാനക്രമത്തേക്കുറിച്ചുള്ള തർക്കം ഉടൻതന്നെ സഭയുടെ പിളർപ്പോടുകൂടി അവസാനിക്കുമെന്നാണ്  സൂചനകൾ. സീറോ മലബാർ സിനഡും വത്തിക്കാനും പ്രശ്നപരിഹാരത്തിന് പരമാവധി ശ്രമിച്ചെങ്കിലും എറണാകുളത്തെ വൈദികർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതും നിരാഹാരസമരവുമായി മുന്നോട്ടുപോയതും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഇനി പിളർപ്പല്ലാതെ മറ്റുപോംവഴികൾ ഇല്ല എന്ന സ്ഥിതിയാണ്.  

എറണാകുളം അതിരൂപതയിൽനിന്നുള്ള വിരമിച്ചവർ ഉൾപ്പെടെ ആറ് മെത്രാന്മാർ പിളർപ്പിനെ അനുകൂലിക്കുന്നതായി വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. വത്തിക്കാന്റെ അനുവാദത്തോടെ, എറണാകുളം കേന്ദ്രീകരിച്ചു സെന്റ് തോമസ് കാത്തലിക് ആർക്കിപാർക്കി എന്ന പേര് സ്വീകരിച്ചു ഒരു സ്വതന്ത്ര മെട്രോപ്പോളിറ്റൻ സഭയായി മാറാനാണ് അവർ ആഗ്രഹിക്കുന്നത്. മാർ കുര്യാക്കോസ് ഭരണികുളങ്ങരയായിരിക്കും പുതിയ സഭയുടെ തലവൻ. ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ കൂരിയാ മെത്രാനായേക്കും. കൂടെ നിൽക്കുന്ന മെത്രാന്മാർക്കായി ബോംബെ, ബാംഗ്ലൂർ, ഡൽഹി കേന്ദ്രീകരിച്ച് എക്സാർക്കേറ്റുകൾ രൂപീകരിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. 

എറണാകുളം അതിരൂപതയിൽ താമസിക്കുന്നവരും എന്നാൽ സീറോ മലബാർ സഭയിൽ തുടരാനാഗ്രഹിക്കുകയും ചെയ്യുന്ന വിശ്വാസികൾക്കുവേണ്ടി പുതിയ ഇടവകകൾ രൂപപെടുത്തും. ഇത്തരത്തിൽ പിളർപ്പ് യഥാർഥ്യമായാൽ പള്ളികളും സ്വത്തുക്കളും വീതം വയ്ക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുത്തേക്കാം. ഫരീദാബാദ്,  ഇരിഞ്ഞാലക്കുട, തൃശൂർ, താമരശ്ശേരി, മാനന്തവാടി, ചാന്ദ, മാണ്ട്യ രൂപതകളിലും ഇത്തരത്തിൽ പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ട്. 

അതിനിടെ മാർ ആന്റണി കരിയിൽ CMI സഭയെ പിളർത്താൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. അദ്ദേഹം തന്റെ വിശ്വാസ്തരുമായി ഇക്കാര്യങ്ങൾ ചർച്ചചെയ്തതായും പറയുന്നു. CMI സഭയിൽ പ്രിയൊർ ജനറലായും പ്രൊവിൻഷ്യലായും ദീർഘനാൾ സേവനമനുഷ്ഠിച്ച മാർ കരിയലിന് അദ്ദേഹത്തിന്റെ സന്യാസസഭയിൽ വലിയ സ്വാധീനമുണ്ട്. എറണാകുളം പ്രൊവിൻസിനൊപ്പം ചില മിഷൻ പ്രൊവിൻസുകളും തനിക്കൊപ്പം നിൽക്കുമെന്ന് മാർ ആന്റണി കരിയിൽ കണക്കുകൂട്ടുന്നു.  ഇതിനിടയിൽ, മാർ ആന്റണി കരിയിലിനെ ജനുവരി 19-ന് CMI ജനറലേറ്റിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇത്തരം സാധ്യതകൾ മുന്നിൽക്കണ്ട് മറ്റു സന്യാസസഭകളും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചുതുടങ്ങി.

Readers Comment

Add a Comment