Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട  അടച്ചു.അത്താഴപൂജയ്ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടിയാണ് നട അടച്ചത്.തുലാമാസ പൂജകൾ ആരംഭിച്ച  17 മുതൽ 22 വരെ അയ്യപ്പദർശനത്തിനായി വൻ ഭക്തജന തിരക്കായിരുന്നു. പടിപൂജയും പുഷ്പാഭിഷേകവും നെയ്യഭിഷേകവും കണ്ടു തൊഴാൻ ശരണം വിളികളുമായി അയ്യപ്പഭക്തരുടെ നീണ്ട നിരയുണ്ടായിരുന്നു. ചിത്തിര ആട്ടവിശേഷത്തിനായി ഈ മാസം 26 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര നട  തുറക്കും.27 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.പിന്നെ ഈ വർഷത്തെ മണ്ഡലകാല - മകരവിളക്ക് ഉത്സവത്തിനായി നട  നവംബർ 16ന് തുറക്കും. 

 

Readers Comment

Add a Comment