Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:31 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർണാടകയിൽ നിന്നെത്തിയ അയ്യപ്പഭക്തരെ ഭീഷണിപ്പെടുത്തുകയും വാഹനത്തിൽ ബലമായി പാർട്ടി പതാക കെട്ടിയതുമായി ബന്ധപ്പെട്ട്  നാം തമിഴർ പാർട്ടി നേതാവ് അറസ്റ്റിലായി. പെരിയകുളം സിറ്റി സെക്രട്ടറി പുഷ്പരാജിനെ (31) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കർണാടകത്തിലെ എംഎൽഎ. വട്ടാൾ നാഗരാജ് നേതൃത്വം നൽകുന്ന കന്നട ചലവലി വട്ടാള്‍ പക്ഷയുടെ പതാക കെട്ടിയാണ് അയ്യപ്പഭക്തർ എത്തിയത്. പിന്നീട് പെരിയകുളത്ത് എത്തിയ വാഹനം  പുഷ്പരാജ് വാഹനം തടഞ്ഞുനിർത്തുകയും കർണാടക പാർട്ടി പതാക തമിഴ്നാട്ടിൽ വേണ്ടെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു .ശേഷം നാം തമിഴർ പാർട്ടിയുടെ പതാക ഭക്തരുടെ വാഹനത്തിൽ കെട്ടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുഷ്പരാജ് മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറിയതിനാണ് പുഷ്പരാജിനെ അറസ്റ്റ് ചെയ്തതെന്ന് സൗത്ത് കോസ്റ്റ് എസ്ഐ മുത്തുമാരിയപ്പൻ പറഞ്ഞു.

Readers Comment

Add a Comment