Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിലച്ചുപോയ ഈ ആചാരങ്ങൾ പുനസ്ഥാപിക്കണമെന്ന നിപാടിലാണ് ദേവസ്വംബോർഡ്. നീലിമല പാത തുറക്കുക, നേരിട്ടുള്ള നെയ്യഭിഷേകം പുനസ്ഥാപിക്കുകതുടങ്ങിയ ഉൾപ്പടെ അഞ്ച് ആവശ്യങ്ങൾക്ക് ഉടൻ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വംബോർഡും വിശ്വാസികളും.
മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധർമ്മശാസ്താവ് ശബരിമലയിലേക്ക് പോയത് പരമ്പരാഗത നീലിമലപാതയിലൂടെയാണന്നാണ് വിശ്വാസം.
കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളിൽ ചിലത് മുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂർ ദേവസ്വംബോർഡ്.
മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധർമ്മശാസ്താവ് അഴുതകടന്ന് കരിമല വഴി പമ്പയിലെത്തി നീലിമല വഴി സന്നിധാനത്തേക്ക് പോകും വഴി ശബരിക്ക് മോഷം നൽകിയ സ്ഥലമാണ് ശബരിപീഠം. ഈ വിശ്വാസത്തിൻറെ ഭാഗമായാണ് ശബരിപീഠത്തിൽ ഭക്തർ നാളികരം ഉടയ്ക്കുന്നത്. കഴിഞ്ഞ തീർത്ഥാടനകാലം മുതൽ ഈ പതിവിന് താൽക്കാലിക നിയന്ത്രണം വന്നതോടെ ഇപ്പോൾ ശബരിപീഠം വിജനമാണ്. ഈ ആചാരങ്ങളും മുടങ്ങി. ഇവ പഴയപടി പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
27.93°C








