Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:00 am
  • 10th August, 2026
  • Overcast Clouds
23.06°C23.06°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിൽ വെർച്വൽ ക്യൂ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.കോടതി നിർദ്ദേശ പ്രകാരം ആരംഭിച്ച  സ്‌പോട്ട് ബുക്കിങ്ങ് കേന്ദ്രങ്ങളിലെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.  സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലും കാര്യമായ പ്രതികരണമില്ലെന്നാണ് ദേവസ്വം അറിയിച്ചിട്ടുള്ളത്. മലബാർ മേഖലയിലെ തീർത്ഥാടകർക്ക് സ്‌പോട്ട് ബുക്കിങ്ങിനായി കേന്ദ്രമൊരുക്കുന്നതിനാവശ്യമായ പരിശീലനമടക്കം നൽകാമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.

അതേസമയം ശബരിമലയിലെ വരുമാനം 14 കോടിയായി ഉയർന്നു. കഴിഞ്ഞ മൂന്നുദിവസം കൊണ്ട് ലഭിച്ചത് നാലുകോടി രൂപയാണ്. കാണിക്ക ഇനത്തിലും വർധന രേഖപ്പെടുത്തി.ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞിരുന്നു. നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തിനുള്ളിലാണ് വരുമാനമായി 10 കോടിയിലധികം രൂപ ലഭിച്ചത്.

Readers Comment

Add a Comment