Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കാത്തതില്‍ ഇരിങ്ങാലക്കുട രൂപതയ്‌ക്കെതിരെ പ്രതിഷേധം തുടരുകയാണ്. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വിശ്വാസികളാണ് ബിഷപ്പ് ഹൗസിനുമുന്നില്‍ പ്രതിഷേധിക്കുന്നത്. ശനിയാഴ്ചയാണ് ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ അനുമതി നല്‍കിയത്. വൈദികരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. ഏകീകൃത കുര്‍ബാന അര്‍പ്പണ രീതിക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇടവക വികാരികളും പ്രതിനിധികളും അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനമെടുത്തെങ്കിലും ഞായറാഴ്ച, ഏകീകൃത കുര്‍ബാന നടന്നില്ലെന്ന് ആരോപണവുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.

കടുപ്പശ്ശേരി വികാരിയെ മാറ്റണമെന്ന ആവശ്യവും വിശ്വാസികള്‍ ഉയര്‍ത്തുന്നുണ്ട്. ബിഷപ്പ് ഹൗസിനുമുന്നില്‍ ഇന്നലെ മുതല്‍ ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോഴും തുടരുന്നത്. ഇന്നലെ മുതലാണ് സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നിലവില്‍ വന്നത്. ആരാധനാ ക്രമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് രൂപതയിലെ വിശ്വാസികളും കഴിഞ്ഞ ദിവസം പ്രാര്‍ത്ഥന ചൊല്ലി പ്രതിഷേധിച്ചു. സിറോ മലബാര്‍ സഭാ സിനഡിന്റെ കുര്‍ബാന ഏകീകരണ തീരുമാനത്തിനെതിരെ നേരത്തെ തന്നെ ഇരിങ്ങാലക്കുട അതിരൂപതയും അങ്കമാലി അതിരൂപതയും പരസ്യമായി രംഗത്തെത്തിയിരുന്നു.

Readers Comment

Add a Comment