Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹലാൽ വിവാദത്തിൽ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഹലാൽ ഭക്ഷണം കിട്ടുമെന്ന് ബോർഡ് വയ്ക്കുന്നത് ചിലർ മാത്രമാണ്. എവിടെയും തുപ്പിയിട്ടില്ല ആഹാരം വിളമ്പുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഹലാൽ ഭക്ഷണം കഴിക്കുക മുസ്‌ലിം ജനവിഭാഗം മാത്രമായിരിക്കുമെന്ന പരിഹാസത്തിൻ്റെ ഭാഗമാണ് നിലവിലെ വിവാദമെന്ന് കാന്തപുരം കോഴിക്കോട്ട് പറഞ്ഞു. മുസ്‌ലിം മതസ്ഥർ നടത്തുന്ന ചില ഹോട്ടലുകളിൽ മാത്രമാണ് ഹലാൽ ഭക്ഷണം കിട്ടുമെന്ന ബോർഡ് വയ്ക്കുന്നത്. ഹലാൽ ബോർഡ് വയ്ക്കാതെ പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകൾ നാട്ടിലുണ്ട്.

മുസ്‌ലിം മതസ്ഥർ നടത്തുന്ന ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ധാരാളം ഇതരമതസ്ഥരും ഈ നാട്ടിൽ ജോലി ചെയ്യുന്നുണ്ട്. അവരോട് ചോദിച്ചാൽ ഇതിലെ സത്യാവസ്ഥ എന്താണെന്ന് അറിയാനാവും. ഹലാൽ ബോർഡ് വച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നത്. വിവാദങ്ങളിലൂടെ വർഗീയത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കാന്തപുരം പറഞ്ഞു

Readers Comment

Add a Comment