Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:51 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോ മലബാര്‍ സഭയിലെ 'ഏകീകരിച്ച കുര്‍ബാനയര്‍പ്പണം'സംബന്ധിച്ച തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയിലിന്റെ അവകാശവാദം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തള്ളി. 

എന്നാല്‍ വത്തിക്കാനില്‍ നിന്ന് ഇത്തരത്തില്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു.ഏകീകൃത കുര്‍ബാനയെന്ന സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്നെന്നും അദ്ദേഹം അറിയിച്ചു.

വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങള്‍ക്കിടയിലും സിറോ മലബാര്‍ സഭയിലെ 'ഏകീകരിച്ച കുര്‍ബാനയര്‍പ്പണം' ഞായറാഴ്ച മുതല്‍ നടപ്പിലാക്കാനാണ്  സിനഡ് തീരുമാനം. 

ഇതിനിടെ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതായി ആന്റണി കരിയില്‍ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയത്.

Readers Comment

Add a Comment