Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭക്തലക്ഷങ്ങളുടെ വഴികാട്ടിയായ കൽക്കി ഭഗവാനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് കേസ്. കണക്കിൽപ്പെടാത്ത 409 കോടി കള്ളപ്പണമാണ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത നോട്ടുകെട്ടുകൾ യു ടൂബിലൂടെ വൈറലായിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ വരടൈപാലം , ചെന്നൈ, ബാംഗ്ളൂരു എന്നിവിടങ്ങളിലെ ആശ്രമങ്ങളിൽ നടത്തിയ റെയ്ഡിലാണ് കൽക്കി ഭഗവാൻ കുടുങ്ങിയത്. ചൈന്ന, യു. എസ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നും കണക്കിൽ കവിഞ്ഞ പണം സ്ഥാപനത്തിൽ എത്തിയതയായി അന്വേഷണത്തിൽ തെളിഞ്ഞു. ആത്മീയവ്യാപാരത്തിനു പുറമേ റിയൽ എസ്റ്റേറ്റ്, കായികവിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയിലും കൽക്കി ഭഗവാന് വൻ നിക്ഷേപമുള്ളതായി കണ്ടെത്തി. അമ്മഭഗവാൻ എന്നും വിളിക്കുന്ന കൽക്കിഭഗവാന്റെ ട്രസ്റ്റിനു കീഴിൽ നിരവധി ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കാണാനെത്തുന്ന ഭക്തരിൽ നിന്നും വൻതുകയാണ് കൽക്കിഭഗവാൻ ദക്ഷിണയായി സ്വീകരിക്കുന്നത്. ബിസിനസ്സുകാരാണ് കൂടുതലും കൽക്കി ഭഗവാനെത്തേടിയെത്തുന്നത്. ബിസിനസ് സ്ഥാപനങ്ങളിൽ കൽക്കിഭഗവാന്റെ ചിത്രം വച്ചാൽ ധനം വർധിക്കും എന്നാണ് വിശ്വാസം . കൽക്കിഭഗവാന്റെ പാദപൂജയ്ക്ക് 10000 രൂപയാണ്. മെഡിറ്റേഷൻ ക്ളാസിന് ഒരു കോഴ്സിലേക്ക് 20000 രൂപയാണ് വാങ്ങുന്നത്.
23.11°C








