Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നവംബര്‍ 19 ന് നടക്കും. കേരളത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ്  പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രത്യേകം കലം വച്ച് പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രസന്നിധിയില്‍ ഏഴു വാര്‍പ്പുകളിലായി തയ്യാറാക്കുന്ന പണ്ടാര പൊങ്കാലയില്‍ എല്ലാ ഭക്തജനങ്ങള്‍ക്കും പേരും നാളും നല്‍കി പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും. പൊങ്കാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക്  പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 പൊങ്കാല ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് നിര്‍മ്മാല്യ ദര്‍ശനം. തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ ഏഴിന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും ക്ഷേത്ര മുഖ്യകാര്യദര്‍ശിമാരായ രാധകൃഷ്ണന്‍ നമ്പൂതിരിയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും പണ്ടാര പൊങ്കാല അടുപ്പുകളിലേക്ക് അഗ്‌നി പകര്‍ന്ന് പൊങ്കാലക്ക് തുടക്കം കുറിക്കും. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കും. പൊങ്കാലയുടെ ഉത്ഘാടനം ബിന്ദു മനോജ് നിര്‍വഹിക്കും. പൊങ്കാല നിവേദ്യവും മറ്റു സമര്‍പ്പണങ്ങള്‍ക്കും മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. പൊങ്കാല തയ്യാറായി കഴിയുമ്പോള്‍ എല്ലാ ഭക്തജനങ്ങക്കും പ്രസാദ വിതരണം നടത്തുന്നതാണ്. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഉച്ചദീപാരാധനയും ദിവ്യാഭിഷേകവും നടക്കും.വൈകിട്ട് ആറിന് ക്ഷേത്ര സന്നിധിയില്‍ കാര്‍ത്തിക സ്തംഭം കത്തിക്കുന്ന ചടങ്ങ് യു. എന്‍ വിദഗ്ദ സമിതി ചെയര്‍മാന്‍ ഡോ. സി വി ആനന്ദബോസ് ഐഎഎസ് നിര്‍വഹിക്കും.

Readers Comment

Add a Comment