Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്കബാവയുടെ ഔദ്യോഗിക ചിഹ്നവും അദ്ദേഹത്തിന്റെ ഫോട്ടോയും ബിജെപി സ്ഥാനാർഥി സുരേന്ദ്രൻ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെ സഭയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.  തങ്ങളുടെ മതവികാരത്തെ അപമാനിച്ചതിനെതിരെ  ജില്ലാകളക്ടർക്കു സഭയിലെ ഒരു പറ്റംവിശ്വാസികൾ ചേർന്ന് പരാതി നൽകി. കത്തോലിക്കാ സഭയുടെ പാട്ടു കുർബ്ബാനയിലും, മാർത്തോമാ, പെന്തക്കോസ് സഭകളുടെ ഗാന ശുശ്രുഷയിലും ഉപയോഗിക്കുന്ന “യിസ്രായേലിൻ നാഥനായി വാഴുമേക ദൈവം” എന്ന ഗാനത്തിന്റെ ഈണത്തിൽ സുരേന്ദ്രന് വേണ്ടി വരികൾ എഴുതി ചേർക്കുകയായിരുന്നു. സഭാവ്യത്യാസമില്ലാതെ എല്ലാ  വിശ്വാസികൾക്കിടയിലും തങ്ങളുടെ ആരാധനാഗാനത്തെ മോശമായി ചിത്രീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഓർത്തോഡോക്സ് സഭയുടെ ഔദ്യോഗിക ചിഹ്നം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി ഉപയോഗിച്ചത് നിയമപരമായ കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ഒരു പറ്റം വിശ്വാസികൾ കളക്ടറെ സമീപിച്ചു പരാതി നൽകിയത്.

Readers Comment

Add a Comment