Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:05 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലും , സഭയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഓഫിസറുമായിരുന്ന  ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ടിനെ കാതോലിക്ക ബാവയുടെ  പ്രിൻസിപ്പൽ  സെക്രട്ടറിയായി നിയമിച്ചു. സഭ മുൻ വൈദിക ട്രസ്റ്റിയായ ഫാ. ഡോ. ജോൺസ് എബ്രഹാം ഓർത്തഡോക്സ് വൈദിക സെമിനാരി അധ്യാപകൻ, സഭ മാനേജിങ് കമ്മിറ്റി അംഗം, ഓർത്തഡോക്സ് റോമൻ കത്തോലിക്ക് ഡയലോഗ് കമീഷൻ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു.

തലമുറകളായി കോനാട്ട്‌  വൈദികർ  സഭയുടെ നേതൃനിരയില്‍ വിവിധ പദവികളിൽ അവരോധിക്കപ്പെട്ടിട്ടുണ്ട്‌. ഈ ശ്രേണിയിലെ ഇപ്പോഴത്തെ കണ്ണിയാണ്‌ ഫാ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌. കേരള സര്‍വ്വകലാശാലയില്‍ നിന്നും സൈക്യാട്രിയില്‍ ബിരുദം നേടിയ ഫാ .കോനാട്ട്‌  പൗരോഹിത്യ  വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചത്  കോട്ടയം ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നാണ്‌.  തീയോളജിയില്‍ ഗ്രാജ്വേഷനും ബാച്ചിലര്‍ ഇന്‍ ഡിവിനിറ്റിയില്‍ ഡിഗ്രിയും സ്വന്തമാക്കി.

തിയോളജി ഫോര്‍ റിസര്‍ച്ച്‌ ഇന്‍ സിറിയക്ക്‌ ഫാദേഴ്‌സ്‌ എന്ന വിഷയത്തില്‍ കാത്തലിക്ക്‌ യൂണിവേഴ്‌സിറ്റി, ബല്‍ജിയത്തില്‍ നിന്നും ഡോക്ടറേറ്റ്‌ നേടിയ ഫാ കോനാട്ട്‌  പൗരോഹിത്യത്തിന്റെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ ഗവേഷണം നടത്തി. സഭയുടെ വൈദീക ട്രസ്റ്റി, കാത്തലിക്ക്‌ ചര്‍ച്ച്‌ ജോയിന്റ്‌ കമ്മീഷന്‍ ഫോര്‍ കണ്‍സള്‍ട്ടേഷന്‍ അംഗം എന്നീ അധികചുമതലകളും വഹിച്ചിരുന്നു.. സുറിയാനി പഠനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാഠപുസ്‌തകം എന്നു ഖ്യാതി നേടിയിട്ടുള്ള സുറിയാനി ഭാഷ പ്രവേശിക എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ ഫാ. ഡോ. ബേബി വര്‍ഗീസിനൊപ്പം എഡിറ്റോറിയല്‍ ചുമതലയും കോനാട്ട്‌ അച്ചന്‍ നിര്‍വഹിച്ചിട്ടുണ്ട്‌.
അതുപോലെ നാഗ്പൂർ സെമിനാരി പ്രിൻസിപ്പൽ ആയിരുന്ന ഫാ. റജി  മാത്യുവിനെ കോട്ടയം  ഓർത്തഡോക്സ്‌  തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പാളുമായി നിയമിച്ചു. 

Readers Comment

Add a Comment