Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാർക്കോട്ടിക് ജിഹാദ് വിവാദത്തിൻറെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സാമുദായിക നേതാക്കളുടെ യോഗം വിളിച്ച് കർദിനാൾ ക്ലീമിസ് ബാവ. വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന യോഗത്തിൽ മുസ്‌ലിം, ക്രൈസ്തവ, ഹിന്ദു മത നേതാക്കൾ പങ്കെടുക്കും.പാലാ ബിഷപ്പിൻറെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും വർഗീയ പ്രചാരണം വ്യാപകമായ സാഹചര്യം കണക്കിലെടുത്താണ് മത മേലധ്യക്ഷന്മാരുടെ യോഗം വിളിക്കാൻ ക്ലിമ്മിസ് ബാവ മുൻകൈയെടുത്തത്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്, പാളയം പള്ളി ഇമാം, ഹുസൈൻ മടവൂർ, ആർച്ച് ബിഷപ്പ് സൂസപാക്യം, ഗുരുരത്നം ജ്ഞാനതപസ്വി, പാണക്കാട് മുനവ്വറലി തങ്ങൾ എന്നീ സമുദായ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. പാലാ ബിഷപ്പിൻറെ വിവാദ പരാമർശത്തിന് പിന്നാലെ മുസ്‌ലിം സംഘടനകൾ ബിഷപ്പ്‌ ഹൗസിലേക്ക് പ്രകടനം നടത്തിയിരുന്നു

Readers Comment

Add a Comment