Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ   മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. വിവാദ വിഷയങ്ങളൊന്നും ചർച്ചയായില്ലെന്നും സൗഹൃദ സന്ദർശനം മാത്രമാണ് നടന്നതെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളെയും പാലം നിർമാണത്തെ കുറിച്ചുമാണ് താൻ സംസാരിച്ചത്. നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ അതിൽ കൂടുതലൊന്നും തനിക്ക് പ്രതികരിക്കാനില്ലെന്നും മന്ത്രി വാസവൻ പറഞ്ഞു.പാലാ ബിഷപ്പിനെ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ സന്ദർശിച്ചതിന് പിന്നിൽ ദുരുദ്ദേശവും രാഷ്ട്രീയ കാരണങ്ങളും ഉണ്ടാവുമെന്നും  കോൺഗ്രസുകാർക്ക് എല്ലാം നഷ്ടപ്പെട്ടതിനാൽ അവർക്ക് എന്തും പറയാമെന്നും അദ്ദേ​​ഹം പറഞ്ഞു. സഭയോടുള്ള ആദരവും ബഹുമാനവും നിലനിർത്തിയുള്ള പതിവ് സന്ദർശനമാണ് നടത്തിയത്. താൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പിതാവാണ് ജോസഫ് കല്ലറങ്ങാട്ട്. വലിയ പാണ്ഡിത്യമുള്ള ആളാണ്. അദ്ദേഹത്തിൻറെ പ്രസംഗം താൻ ശ്രദ്ധാപൂർവം കേട്ടിരിക്കാറുണ്ട്. ബൈബിൾ, ഖുർആൻ, ഭഗവത് ഗീത എന്നീ ഗ്രന്ഥങ്ങളെ കുറിച്ച്‌ നല്ല ധാരണയുള്ള വ്യക്തിയാണ്. ഔദ്യോഗിക ജോലിക്ക് ശേഷം രാത്രിയിൽ വായനക്കായി ബിഷപ്പ് സമയം ചെലവഴിക്കാറുണ്ടെന്നും വാസവൻ പറഞ്ഞു.

Readers Comment

Add a Comment