Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:14 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ ബിഷപ്പിൻറെ നാർകോട്ടിക് ആരോപണത്തിനെതിരെ വിമർശനവുമായി ഫാദർ പോൾ തേലക്കാട്ട്. 'ഒരു മെത്രാൻറെ സമുദായ സ്‌നേഹം' എന്ന തലക്കെട്ടിൽ മംഗളം പത്രത്തിലെഴുതിയ ലേഖനത്തിലാണ് സീറോ മലബാർ സഭയുടെ മുൻ വക്താവ് കൂടിയായ പോൾ തേലക്കാട്ടിൻറെ വിമർശനം .
പാലാ ബിഷപ്പിൻറെ പ്രസ്താവന ഉറപ്പില്ലാത്തത്ഒരു ചെറിയ വിഭാഗം ഇസ്‌ലാമിക തീവ്രവാദികൾ ആയുധത്തിൻറെ ജിഹാദ് മാർഗം ഉപേക്ഷിച്ച് ലൗ ജിഹാദിൻറെയും നാർകോട്ടിക് ജിഹാദിൻറെയും യുദ്ധതന്ത്രം കേരളത്തിൽ നടത്തുന്നു എന്ന് പാലാ ബിഷപ്പ് പള്ളി പ്രസംഗത്തിൽ പറഞ്ഞിരുന്നു. ജിഹാദിൻറെ രണ്ട് യുദ്ധമുഖങ്ങളെ കുറിച്ചാണ് അദ്ദേഹത്തിൻറെ അഭിപ്രായ പ്രകടനം.എന്നാൽ പറഞ്ഞത് ചരിത്രമാണോ സങ്കൽപമാണോ എന്ന് ബിഷപ്പിന് ഉറപ്പില്ലെന്നും പോൾ തേലക്കാട്ട് ചൂണ്ടിക്കാട്ടി. ഉറങ്ങുന്ന തീവ്രവാദ സെല്ലുകളെക്കുറിച്ച് പൊലീസ് മേധാവി പറഞ്ഞപ്പോൾ ഒരു മതത്തെയും കുറിച്ച് പരാമർശിച്ചിരുന്നില്ല. സൗഹാർദ്ദത്തിൻറെ സംഭാഷണത്തിൽ നിന്നും തെന്നിമാറി വൈരുദ്ധ്യാത്മക തർക്കയുദ്ധത്തിനാണ് പാലാ ബിഷപ്പ് തയ്യാറായതെന്നും അദ്ദേഹം വിമർശിച്ചു. 

ലേഖനത്തിൽ നിന്ന്
''ഒരു മെത്രാൻ അനുധാവനം ചെയ്യേണ്ടത് അദ്ദേഹത്തിൻറെ സഭാതലവനായ ഫ്രാൻസിസ് മാർപാപ്പയെ ആയിരുന്നു. രണ്ടാം കുരിശുയുദ്ധം മുസ്ലീങ്ങൾക്ക് എതിരായിട്ടാണ് ക്ലെയർവോയിലെ ബർണാർദ് പ്രസംഗിച്ചത്. മാർപാപ്പ അനുധാവനം ചെയ്യുന്നതു ബർണാർദിനെയല്ല, നിയന്ത്രണ രേഖ ലംഘിച്ചു പോയി സുൽത്താൻ സലാഡിനെ കണ്ടു സൗഹൃദം സ്ഥാപിച്ച ഫ്രാൻസിസിനെയാണ്. ബർണാർദിനെ പിൻതുടരുന്ന പ്രലോഭനത്തിൽപ്പെടുന്നവർ ലോകമെങ്ങുമുണ്ട്, കേരളത്തിലുമുണ്ട്. അതിൽ ഒരു മെത്രാനും ചെന്നുപെട്ടുപോയി എന്നു കേരള ജനത മനസ്സിലാക്കണം. ഇതു സമാധാനവും സൗഹൃദവും കാംക്ഷിക്കുന്ന കത്തോലിക്കരുടെയോ ക്രിസ്ത്യാനികളുടെയോ നിലപാടല്ല''.

Readers Comment

Add a Comment