Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:56 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിൽ ഇന്ന് ജന്മാഷ്ടമി ആഘോഷിക്കും. സാധാരണ എല്ലാ വർഷവും നടത്തുന്ന ഘോഷ യാത്രകൾ, വിശേഷാൽ പൂജകൾ ഒന്നും തന്നെ ഇത്തവണ സംസ്ഥാനത്ത് ഉണ്ടാവില്ല. കൃഷ്ണ പക്ഷത്തിലെ രോഹിണി നാളിലാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ജന്മാഷ്ടമി ദിവസം അർധ രാത്രിയാണ് ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം.

ഉത്തരേന്ത്യയിലാകട്ടെ  കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏറ്റവും കുറഞ്ഞത് 25 ലക്ഷം ഭക്തരെങ്കിലും പങ്കെടുക്കുന്ന ശോഭ യാത്രകളായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ വലിയ മാറ്റങ്ങളാണ് ജന്മാഷ്ടമിക്ക് ബാല ഗോഗുകലങ്ങൾ സാധാരണ നടത്താറുള്ള ആഘോഷങ്ങൾ ഉണ്ടാവില്ല. പകരം വീടുകൾ അമ്പാടികളാക്കാനാണ് നിർദ്ദേശം. നാലുവീടുകളിൽ നിന്നായി കൃഷ്ണ വേഷവും,ഉറിയടിയും, തുടങ്ങി ഗോപികാനൃത്തങ്ങളും വരെ കേന്ദ്രീകരിക്കണം. ഇത്തരത്തിൽ 15 ലക്ഷം വീടുകളിൽ സംസ്ഥാനത്ത് അമ്പാടികളുണ്ടാവും

Readers Comment

Add a Comment