Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന വെർച്വൽ ക്യൂ സംവിധാനം അശാസ്ത്രീയമെന്ന് ദേവസ്വം ബോർഡ്. അനാവശ്യ നിയന്ത്രണങ്ങൾ കാരണമാണ് ഭക്തർ എത്താത്തതെന്ന് സർക്കാരിനെ ബോർഡ് അറിയിക്കും. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ പതിനാറിനാണ് ഇനി ശബരിമല നട തുറക്കുക.

കോവിഡിന് ശേഷം മാസപൂജ സമയത്തും വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനമുള്ളൂ.
രണ്ട് ഡോസ് വാക്‌സീനോ, 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്. വെർച്വൽ ക്യൂവിൽ പലപ്പോഴും ബുക്ക് ചെയ്യാൻ പറ്റുന്നില്ലെന്ന് ദേവസ്വം ബോർഡിന് ധാരാളം പരാതി ലഭിച്ചിട്ടുണ്ട്.ഓൺലൈൻ ബുക്കിങ്ങിന് അയൽ സംസ്ഥാനങ്ങളിൽ ഇടനിലക്കാർ തീർഥാടകരെ ചൂഷണം ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് അടുത്ത മാസപൂജ സമയത്ത് ഇളവുകൾ വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും.

 

Readers Comment

Add a Comment