Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:39 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിറപുത്തരി പൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകൾക്കുമായി തുറന്ന ശബരിമല ശ്രീധർമ്മ ശാസ്‌താക്ഷേത്രനട അടച്ചു. ചതയ ദിനത്തിൽ ഭക്തർക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. മാളികപ്പുറം മേൽശാന്തിയുടെ വകയായിരുന്നു ഓണസദ്യ.തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയർമാൻ വൈ. വി. സുബ്ബ റെസ്റ്റി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻ ദാസ്, ഗുരുവായൂർ ക്ഷേത്ര അഡ്‌മിനിസ്ട്രേറ്റർ ബ്രീജാകുമാരി എന്നിവർ ശബരിമലയിൽ എത്തി ദർശനം നടത്തി. ഉച്ചപൂജ കണ്ട് തൊഴുതശേഷം ഓണസദ്യയും കഴിച്ചാണ് ചെയർമാൻമാർ മടങ്ങിയത്. അന്നദാനമണ്ഡപം സന്ദർശിച്ച തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ, അന്നദാന വിതരണത്തിലെ പ്രവർത്തനങ്ങളും വിലയിരുത്തി.സെപ്റ്റംബർ 16ന് വൈകുന്നേരം അഞ്ചുമണിക്ക് കന്നിമാസ പൂജകൾക്കായി നട വീണ്ടും തുറക്കും. തുടർന്ന് 21ന് ക്ഷേത്ര നട അടയ്ക്കും.

Readers Comment

Add a Comment