Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:50 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അങ്ങനെ കൊറോണയേയും ആത്മീയ വ്യാപാരത്തിന് സജ്ജമാക്കി കഴിഞ്ഞു . മനുഷ്യ മനസുകളിൽ ഭയവും ഭീതിയും 
 സൃഷ്ടിച്ച പലതും ആരാധനാമൂർത്തികളായി മാറിയിട്ടുള്ളത് ചരിത്രം. അതുപോലെ ലോകമെമ്പാടും മരണം വിതച്ച കൊറോണ എന്ന മഹാവ്യാധിയെ ആരാധനാ മൂർത്തിയാക്കിയാൽ ക്ലിക്കാകുമെന്ന ആ ദീർഘ ദർശനത്തിന് ഒരു ബി​ഗ് സല്യൂട്ട്. കൊറോണയ്ക്ക് ചരിത്ര പശ്ചാത്തലം നൽകി സമർത്ഥമായ തിരക്കഥയെഴുതിയത് എങ്ങനെയെന്ന് നോക്കാം.

 

എഡി 170ൽ മാർക്കസ് ഔറേലിയസിന്റെ ഭരണകാലയളവിലാണ് റോമൻ സാമ്രാജ്യത്തിലെ സൈനികനായിരുന്ന  വിക്ടറും, ഭാര്യ കൊറോണയും രക്തസാക്ഷിത്വം വരിച്ചതത്രേ. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്ന വിക്ടറിനെ സഹ സൈന്യാധിപൻ സെബാസ്റ്റ്യൻ എന്ന ക്രിസ്തു വിരുദ്ധനായ ന്യായാധിപന് ഒറ്റി കൊടുക്കുകയായിരുന്നു. ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും വിശുദ്ധൻ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ലത്രേ. ഇതേസമയംതന്നെ കൊറോണയെയും ഭർത്താവിന്റെ മരണം കാണിക്കാനായി അവർ കൊണ്ടുവന്നു. വളച്ചു കെട്ടിയ രണ്ട് എണ്ണപ്പനകളിൽ ബന്ധിച്ചാണ് കൊറോണയെ ഭർത്താവിനെ കാണിക്കാനായി കൊണ്ടുവന്നത്. , എണ്ണപ്പനകൾ സ്വതന്ത്രമാക്കിയപ്പോൾ കൊറോ‌ണ രണ്ടായി കീറിപ്പോവുകയായിരുന്നെന്നാണ് ഭാക്ഷ്യം. 1910-ൽ ജർമനിയിലെ ആച്ചൻ കത്തീഡ്രലിൽ നിന്ന് ഇരുവരുടെയും തിരുശേഷിപ്പുകൾ ലഭിച്ചതത്രേ. 2002ൽ സാർസ് വൈറസ് വ്യാപിച്ച നാളുകളിൽ രോഗബാധയിൽ നിന്ന് വിടുതൽ യാചിച്ച് വിശ്വാസികൾ വിശുദ്ധയുടെ മധ്യസ്ഥം തേടിയിരിന്നുപോലും. ഇതേ ഐഡിയ തന്നെയാണ് ഇപ്പോൾ കേരളത്തിലും പയറ്റിയിരിക്കുന്നത്. 

ഇപ്പോളിതാ ഇങ്ങ് കേരളത്തിൽ ഇതിന്റെ സാക്ഷാത്കാരം നടത്തിയിരിക്കുന്നത് കൊല്ലത്താണ്. കൊറോണയെ തുടർന്ന് ഞായറാഴ്ചകളിൽ ആരാധനയ്ക്ക് ആൾക്കൂട്ടം പള്ളികളിൽ കുറ‍ഞ്ഞ സാഹചര്യത്തിൽ കൊറോണ പുണ്യാളനോട് മധ്യസ്ഥത യാചിക്കാൻ ആൾക്കാർ ഇനി പള്ളികളിൽ ഇരച്ചെത്തുമെന്ന് പ്രത്യാശിക്കാം. പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾക്ക്  മൊണ്ണ വിശ്വാസികൾക്ക് പഞ്ഞമില്ലാത്തിടത്തോളം കാലം ഇത്തരം ആത്മീയ  വ്യാപാര കേന്ദ്രങ്ങളിലും തിരുശേഷിപ്പ് സംഭരണ കേന്ദ്രങ്ങളിലും വമ്പിച്ച ജനപങ്കാളിത്തമുണ്ടാകുമെന്നാണ് മുൻകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.  വിശുദ്ധ കൊറോണയുടെ ഏഷ്യയിലെ ആദ്യത്തെ പൂർണകായ രൂപമാണ് കൊല്ലത്ത് സ്ഥാപിച്ചിരിക്കുന്നത്. കൊല്ലം രൂപതയാണ് വിശുദ്ധ കൊറോണയുടെ രൂപക്കൂട് ബിഷപ്പ് ഹൗസിനു മുന്നിൽ സ്ഥാപിച്ചത്. രൂപം ഏഷ്യയിൽ തന്നെ ആദ്യത്തേത്‌ ആണെന്നാണ് കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരി പറയുന്നത്. 

 

Readers Comment

Add a Comment