Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:58 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇത്തവണ കർക്കടക വാവ് ബലിതർപ്പണം അനുവദിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വംബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഈ വർഷം കർക്കടക വാവിന് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്നാണ് യോഗത്തിൽ തീരുമാനിച്ചത്.കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ച് ഉത്തരവായി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസുവാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക സഹായം അനുവദിച്ച് നൽകിയ സംസ്ഥാന സർക്കാരിനോടുള്ള ബോർഡിന്റെ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Readers Comment

Add a Comment