Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഫാ. സ്റ്റാൻ സ്വാമി തടവിലിരിക്കെ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യാക്കോബായ ബിഷപ്പ് ഗീവർഗീസ് കൂറിലോസ്. അനീതിയെ ചോദ്യം ചെയ്യുന്നവരെ എല്ലാം ‘കമ്മ്യൂണിസ്റ്റുകളും’ ‘മാവോയിസ്റ്റുകളും’ ‘തീവ്രവാദികളും’ ആക്കുന്ന ഒരു കാലത്താണ് സ്റ്റാൻ അച്ചന്റെ ഈ വേർപാടെന്ന് നിരണം ഭദ്രാസനാധിപൻ ചൂണ്ടിക്കാട്ടി.പാവങ്ങളുടെ ബന്ധു ആയിരുന്നു സ്റ്റാൻ അച്ചനെന്ന് ബിഷപ്പ് പറഞ്ഞു. അച്ചന്റേയും എന്റേയും വലിയ സ്വാധീനമായിരുന്നു ലാറ്റിൻ അമേരിക്കൻ അർച്ചു ബിഷപ്പ് ഹെൽഡർ കാമറ. അദ്ദേഹം പറഞ്ഞിട്ടുണ്ട്: ‘പാവങ്ങൾക്ക് ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങൾ എന്നെ വിശുദ്ധൻ എന്ന് വിളിക്കും. എന്തുകൊണ്ട് അവർക്ക് ഭക്ഷണം കിട്ടുന്നില്ല എന്ന് ഞാൻ ചോദിച്ചാൽ അപ്പോൾ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കും’.
1980ൽ ബാംഗ്ലൂർ യുടിസിയിൽ പഠിക്കുന്ന കാലത്താണ് സ്റ്റാൻ അച്ചനേക്കുറിച്ചു അറിയുന്നത്. യുടിസിക്ക് അടുത്തുള്ള ഈശോ സഭയുടെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മിക്കവാറും പോകുമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരുന്ന സ്റ്റാൻ അച്ചന്റെ ചർച്ച് ആന്റ് സോഷ്യൽ ജസ്റ്റിസ് ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. വിമോചന ദൈവശാസ്ത്രത്തിൽ അഴമായി അകൃഷ്ടനായ കാലമായിരുന്നു അത്. ആ സ്വാധീനം ഇന്നും തുടരുന്നു. ഫാദർ സ്റ്റാൻ സ്വാമി നമ്മുടെ ഹൃദയങ്ങളിൽ തുടർന്നും ജീവിക്കും. അദ്ദേഹം എന്നെന്നേക്കുമുള്ള ഓർമ്മയാണെന്നും യാക്കോബായ ബിഷപ്പ് കൂട്ടിച്ചേർത്തു.
23.67°C








