Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ് സഭയുടെ സഭാ മാനേജിങ് കമ്മറ്റി യോ​ഗം ഇന്ന് മൂന്നുമണിക്ക് സൂം മീറ്റിങ്ങിൽ ചേരും. മലങ്കര അസോസിയേഷൻ കൂടി നിയുക്ത മലങ്കര മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കുന്നതിനായുള്ള ഔദ്യോ​ഗിക ഡേറ്റ് തീരുമാനിക്കുന്നതിനാണ് ഇന്ന്  മലങ്കര ഓർത്തഡോക്സ് സഭയുടെ സഭാ മാനേജിങ് കമ്മറ്റി യോ​ഗം കൂടുന്നത്.   കൊവിഡ് പശ്ചാത്തലത്തിൽ സൂം മീറ്റിങ് വഴിയാണ് യോഗം ചേരുന്നത് .വിവിധ ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്തമാർ തങ്ങളുടെ സ്ഥലങ്ങളിൽനിന്ന് മീറ്റിങ്ങിൽ ജോയിൻ ചെയ്യും. രോഗ​​ഗ്രസ്തനായിരിക്കുന്ന കാതോലിക്കാ ബാവയുടെ  ആരോഗ്യ നില തൃപ്തികരം അല്ലാതെ വന്ന സാഹചര്യത്തിൽ കാതോലിക്കാ ബാവ തന്നെയാണ് തനിക്കൊരു നിയുക്തനെ വേണമെന്ന് സിനഡിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ്  നിയുക്ത കാതോലിക്കാബാവയെ തിരഞ്ഞെടുക്കുവാനുള്ള ചർച്ചകൾക്ക് തുടക്കമായത്.  പരുമല ഹോസ്പിറ്റലിൽ ഇപ്പോഴും ചികിത്സയിൽ തുടരുന്ന  കാതോലിക്കാ ബാവായുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്.ഇന്ന് നടക്കുന്ന മാനേജിങ് കമ്മറ്റിയുടെ   അജണ്ടയിൽ മലങ്കര അസോസിയേഷൻ തീയതി നിശ്ചയിക്കുക എന്ന കാര്യമാണ് ഉള്ളതെങ്കിലും മറ്റു ചില കാര്യങ്ങളും  കമ്മിറ്റിയുടെ ശ്രദ്ധയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്.  പക്ഷേ അജണ്ടിയില്ലാത്ത മറ്റൊരു  കാര്യങ്ങളും ചർച്ചയ്ക്ക് എടുക്കില്ല എന്നാണ് ഭൂരിഭാ​ഗം കമ്മിറ്റി അംഗങ്ങളുടെ നിലപാട്. ഇക്കഴിഞ്ഞ  സിനഡിൽ  ധാരണയായത്  ഒക്ടോബർ 14ന് പരുമലയിൽ വച്ച് മലങ്കര അസോസിയേഷൻ  നടത്തുക എന്നതായിരുന്നു .കോവിഡ് മാറ്റമില്ലാതെ തുടരുന്ന സാ​ഹചര്യത്തിൽ  ആ തീയതിക്ക് തന്നെ മലങ്കര അസോസിയേഷൻ കൂടുമോ അതോ മറ്റേതെങ്കിലും ദിവസം ആണോ കൂടുന്നതെന്ന് ഇന്നത്തെ മാനേജിങ് കമ്മിറ്റി യോഗത്തിൽ തീരുമാനം ആകും. മാനേജിങ് കമ്മിറ്റിയുടെ ഈ തീരുമാനത്തോട് കൂടിയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ   ലോകമെമ്പാടുമുള്ള ഭദ്രാസനങ്ങളിലേക്കും ദേവാലയങ്ങളിലേക്കും മലങ്കര അസോസിയേഷൻ ലേക്ക്  പള്ളി പ്രതിപുരുഷൻമാരെ അയക്കുവാൻ വേണ്ടുന്ന കൽപ്പനകൾ അയക്കുന്നത്  .എന്നാൽ മലങ്കര അസോസിയേഷന് മുമ്പ് സിനഡിൽ ഒരു സമവായം ഉണ്ടാക്കാനുള്ള ശ്രമവും അണിയറിൽ നടക്കുന്നുണ്ട്.  

Readers Comment

Add a Comment