Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:04 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം. തിരുവനന്തപുരം കിംസ് ആശുപത്രിയല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സൂസപാക്യം ഡോക്ടര്‍മാരുടെ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മൂന്നു ദിവസം മുമ്പ് കടുത്ത പനിയും ശാരീരിക അസ്വസ്ഥകളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കുകയായിരുന്നു.

2004 ല്‍ തിരുവനന്തപുരം കേന്ദ്രമാക്കി രൂപീകരിക്കപ്പെട്ട പുതിയ അതിരൂപതയുടെ ആദ്യ അര്‍ച്ച് ബിഷപ്പ് ആണ് സൂസപാക്യം. ഡോ. അര്‍. ക്രിസ്തുദാസ് ആണ് സഹായമെത്രാന്‍. കിംസ് ആശുപത്രിയിലെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവയും ആര്‍. ക്രിസ്തുദാസും സൂസപാക്യത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. 1946 ല്‍ തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡംതുറയില്‍ ജനിച്ച സൂസപാക്യത്തിന് 73 വയസ്സുണ്ട്. 'ദൈവത്തിന്റെ ഭാഗ്യം' എന്നാണ് സൂസ-പാക്യം എന്ന പേരിന്റെ അര്‍ത്ഥം.

 

Readers Comment

Add a Comment