Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജന്മദിനത്തിൽ സ്‌നേഹിതർ അയച്ചു തന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു  നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ്  കൂറിലോസിന്. സ്നേഹിതർ അയച്ചുതന്ന ചിത്രം ഷെയർ ചെയ്തതിന് ബിഷപ്പ് ഒട്ടേറെ സന്മാർ​ഗിക വിമർശനമാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് ജീവിതത്തിൽ നമ്മൾ 24മണിക്കൂറൂം മസിലുപിടിച്ച് ഗൗരവമായി തന്നെ ഇരിക്കണമോയെന്നും മാർ ക്രിസോസ്റ്റം വലിയ തിരുമേനിയെ പോലെയുള്ളവർ ബിഷപ്പുമാർക്കൊക്കെ ഒരു ബദൽ സാധ്യതയും മാതൃകയും സൃഷ്ടിച്ചിട്ട് അല്ലേ പോയതെന്നും അദ്ദേഹം ചോ​ദിക്കുന്നു. . ചിത്രങ്ങൾ ഞാൻ നിർമ്മിച്ചവയല്ല. സുഹൃത്തുക്കളോ അവരുടെ മക്കളോ അവരുടെ സ്വയം താൽപര്യത്തിലും എന്നോടുള്ള സ്‌നേഹം കൊണ്ടും തയ്യാറാക്കി അയച്ചു തരുന്നതാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

തന്റെ ജന്മദിനത്തിൽ ബിഷപ്പ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് കീഴെ എതിർപ്പുമായി ഏതാനും വിശ്വാസികളെത്തിയിരുന്നു. മെത്രാനെന്ന സ്ഥാനത്തെ ഗൗരവത്തിലെടുക്കാതെ, ആത്മീയതയിൽ നിന്ന് ബിഷപ്പ് അകലുകയാണെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. ‘തിരുമേനി ഇത് പോസ്റ്റ് ചെയ്യണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം, തിരുമേനിയെ എല്ലാവരും ‘ആപ്പി’ലാക്കുകാണോ’ തുടങ്ങിയ പ്രതികരണങ്ങളെത്തി. ബിഷപ്പിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളുമുണ്ടായി.

ജീവിതത്തെ അങ്ങനെ ഒക്കെ കാണാനും നേരിടാനുമാണ് എനിക്കും ഇഷ്ടം. ഞാൻ ഇങ്ങനെ ഒക്കെ ആണ്. ഇനിയും അങ്ങോട്ടും. വ്യത്യസ്തമായി ചിന്തിക്കുന്നവരോട് സ്‌നേഹവും ആദരവും മാത്രമാണുള്ളതെന്നും ബിഷപ്പ് ഫേസ്ബുക്കിൽ കുറിച്ചു. വിമർശനങ്ങൾക്ക് ഇടയാക്കിയ ചിത്രങ്ങൾ ഒരുമിച്ച് ഷെയർ ചെയ്താണ് കൂറിലോസിന്റെ വേറിട്ട പ്രതികരണം.


ബിഷപ്പിന്റെ പ്രതികരണം

“ഒരു ആമുഖ കുറിപ്പോടെയാണ് ഈ പടങ്ങൾ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒരു ബിഷപ്പിന് യോജിച്ചതാണോ എന്ന് ചോദിച്ചു ഒന്ന് രണ്ടു സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. അതിനുള്ള എന്റെ പ്രതികരണം ഇതാണ്.

ഒന്നാമതായി, ഞാൻ ഈ പങ്കു വെച്ചിട്ടുള്ളതും പങ്കുവക്കുന്നതുമായ ഈ ചിത്രങ്ങൾ ഞാൻ നിർമ്മിച്ചവയല്ല. മറിച്ച് എന്റെ സുഹൃത്തുക്കളോ അവരുടെ മക്കളോ അവരുടെ സ്വയം താൽപര്യത്തിലും എന്നോടുള്ള സ്‌നേഹം കൊണ്ടും തയ്യാറാക്കി അയച്ചു തരുന്നതാണ്. അവരുടെ ആ സ്‌നേഹം ഞാനിവിടെ ഏറ്റുപറയുന്നു എന്ന് മാത്രം. അത് എനിക്കും അവർക്കും എന്തുമാത്രം സന്തോഷം ഉണ്ടാക്കും എന്ന് ആലോചിക്കുക. ഞാൻ ആവശ്യപ്പെടാതെ തന്നെ അവർ ഇത് തയ്യാറാക്കണമെങ്കിൽ അവർക്ക് എന്നെ എന്തുമാത്രം സ്‌നേഹമാണെന്ന് ഞാൻ തിരിച്ചറിയുകയും അതിന്റെ ഒരു നന്ദി പ്രകടനം ആയി അവ ഇവിടെ ഷെയർ ചെയ്യുന്നു എന്ന് മാത്രം.

രണ്ടാമതായി, ജീവിതത്തിൽ നമ്മൾ 24മണിക്കൂറൂം മസിലുപിടിച്ച് ഗൗരവമായി തന്നെ ഇരിക്കണമോ? പ്രത്യേകിച്ച് ഈ ലോക്ക് ഡൗൺ കാലത്ത്. മാർ ക്രിസോസ്റ്റം വലിയ തിരുമേനിയെ പോലെയുള്ളവർ ബിഷപ്പുമാർക്കൊക്കെ ഒരു ബദൽ സാധ്യതയും മാതൃകയും സൃഷ്ടിച്ചിട്ട് അല്ലേ പോയത്? ജീവിതത്തെ അങ്ങനെ ഒക്കെ കാണാനും നേരിടാനുമാണ് എനിക്കും ഇഷ്ടം.

ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആദ്യത്തെ ചിത്രം എന്നെ എപ്പോഴും ‘എന്റെ തിരുമേനി’ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന എബൽമോൻ അയച്ചുതന്നതാണ് (ദുബൈയിലുള്ള അബിജിത് പാറായിലിന്റെ മകൻ). രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങൾ എന്റെ വളരെ പ്രിയപ്പെട്ട സ്‌നേഹിതൻ അഭിലാഷ് മാന്നാർ അയച്ചുതന്നതാണ്. എല്ലാവർക്കും ഒത്തിരി ഒത്തിരി നന്ദി സന്തോഷം. ഞാൻ ഇങ്ങനെ ഒക്കെ ആണ്. ഇനിയും അങ്ങോട്ടും, വ്യത്യസ്തമായി ചിന്തിക്കുന്നവരോട് സ്‌നേഹവും ആദരവും മാത്രം

Readers Comment

Add a Comment