Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എൻഎസ്‌എസ് സംസ്ഥാന അധ്യക്ഷൻ ജി സുകുമാരൻ നായർ. തൽസ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോൾ മുതൽ വിഡി സതീശൻ മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണ്. ഈ രാജ്യത്തെ ഒരു ദേശീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസിൻറെ പാരമ്പര്യം അതാണോ എന്ന് നേതൃത്വം വിലയിരുത്തണമെന്ന് സുകുമാരൻ നായർ പറഞ്ഞു.രാജ്യത്തെ എല്ലാ മത-സാമുദായിക വിഭാഗങ്ങളെയും സംഘടനകളെയും ചേർത്തുനിർത്തിയ പാർട്ടിയാണ് കോൺഗ്രസ്. പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് പ്രതിപക്ഷ നേതാവല്ല കെപിസിസിയാണെന്നും സുകുമാരൻ നായർ പ്രസ്‌താവനയിൽ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികൾക്കുള്ളതുപോലെ മത-സാമുദായിക സംഘടനകൾക്കും ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment