Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്‌ഡൗണിൻറെ മറവിൽ വഴിപാടും, പൂജ തട്ടിപ്പുമായി ഓൺലൈൻ വെബ്സൈറ്റ്. ഇ-പൂജ എന്ന വെബ്സൈറ്റ് മുഖേനയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്താനെന്ന പേരിൽ തട്ടിപ്പ് നടന്നത്. ക്ഷേത്രങ്ങളിൽ വിവിധ പൂജകളും വഴിപാടുകളും നടത്തിത്തരാമെന്ന് പറഞ്ഞ് ഓൺലൈനായി പണം വാങ്ങിയാണ് തട്ടിപ്പ്.ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽപെട്ടതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ അറിയിച്ചു. ദേവസ്വം ബോർഡോ ക്ഷേത്ര ഭരണാധികാരികളോ ഇതിനായി ഒരു വെബ്സൈറ്റിനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഴിപാട്, പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മറ്റു സേവനങ്ങൾ എന്നിവക്ക് അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രമേ ഉപയോഗിക്കാവുകയുള്ളുവെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. മുൻപ് സമാനമായ രീതിയിൽ കൊച്ചിൻ ദേവസ്വം ബോർഡിനെ മറയാക്കിയും തട്ടിപ്പിന് ശ്രമം നടന്നിരുന്നു.

Readers Comment

Add a Comment